Thursday, November 21, 2024
spot_imgspot_img
HomeKeralaനരേന്ദ്രമോദി ഇന്ത്യയിലെ ഭീരുവായ ഭരണാധികാരി: കെ രാജൻ

നരേന്ദ്രമോദി ഇന്ത്യയിലെ ഭീരുവായ ഭരണാധികാരി: കെ രാജൻ

ചാലക്കുടി: നരേന്ദ്ര മോദി ഇന്ത്യയിലെ ഭീരുവായ ഭരണാധികാരിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ് എന്ന് സിപിഐ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. എഐവൈഎഫ് ചാലക്കുടിയിൽ സംഘടിപ്പിച്ച ദേശസ്നേഹ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പാർലമെന്റിൽ തനിക്കെതിരെ വരുന്ന ശബ്ദങ്ങളെ നിരോധിക്കാൻ രാജ്യത്ത് ആദ്യമായി ഒരു ഗവൺമെൻ്റ് തീരുമാനിക്കുകയാണ്. കർഷക നിയമം പാസാക്കിയത് ചർച്ചയില്ലാതെയാണ്. ഇന്ത്യയുടെ മതേതരത്വത്തെ ഇല്ലാതാക്കി ഗാന്ധിയെ കൊന്ന ഗോഡ്സെയുടെ സ്വപ്നം പൂവണിയിക്കാൻ രാജ്യം ഭരിക്കുന്ന ഭരണകൂടം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിയെ കൊന്നവർ ദേശദ്രോഹികൾ എന്ന മുദ്രാവാക്യമുയർത്തിയാണ് എഐവൈഎഫ് തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടിയിൽ വെച്ച് ദേശസ്നേഹ സദസ്സ് സംഘടിപ്പിച്ചത്.എഐവൈഎഫ് ജില്ല പ്രസിഡണ്ട് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആതിര ദേവരാജനേയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഹാൽ മുഹമദ്ദിനെയും മന്ത്രി ആദരിച്ചു.

ബികെഎംയു സംസ്ഥാന പ്രസിഡന്റ് എ.കെ ചന്ദ്രൻ, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ടി പ്രദീപ്കുമാർ, വി എസ് പ്രിൻസ്, സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി, ജില്ല കൗൺസിൽ അംഗങ്ങളായ പി എം വിജയൻ, എം വി ഗംഗാധരൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി കെ വിനീഷ്, ടി പി സുനിൽ, കനിഷ്കൻ വല്ലൂർ, ജില്ലാ സഹഭാരവാഹികളായ പി വി വിവേക്, ടി വി വിപിൻ, വൈശാഖ് അന്തിക്കാട്, സാജൻ മുടവങ്ങാട്ടിൽ, ചാലക്കുടി മണ്ഡലം പ്രസിഡണ്ട് പി സി സജിത്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി പ്രസാദ് പാറേരി സ്വാഗതവും മണ്ഡലം സെക്രട്ടറി എം ഡിപ്രവീൺ നന്ദിയും പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares