തൃശൂർ: സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ നാടൻപാട്ടിന് ചുവട് വെച്ച് റവന്യൂ മന്ത്രി കെ രാജൻ. ഇപ്റ്റ അവതരിപ്പിച്ച് നാടൻപ്പാടിന്റെ താളത്തിനു മന്ത്രിക്കൊപ്പം തൃശൂരിലെ സിപിഐ പ്രവർത്തകർകൂടി ചുവടുവച്ചതോടെ ആ വേദിയുടെ പൂർണ ആകർഷീയത കെ രാജൻ ആയി മാറി.
ഇന്നലെ സിപിഐയുടെ പൊതുസമ്മേളനം നടന്നിരുന്നു. ഈ പൊതുസമ്മേളനത്തിൽ കെ രാജൻ പൂർണമായും പങ്കെടുത്തിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി ഇപ്റ്റ നാടൻ പാട്ടുകളും കലാപരിപാടികളും അവതരിപ്പിച്ചിരുന്നു. അതിനിടെയാണ് മന്ത്രി കെ.രാജൻ പ്രവർത്തകർക്കൊപ്പം ചുവടുവച്ചത്. ആഗസ്റ്റ് 24,25,26 തിയതികളിലായാണ് ജില്ലാ സമ്മേളനം നടന്നുവരുന്നത്.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളായിരുന്നു തൃശൂരിൽ ജില്ലാ നേതൃത്വം നടത്തിവന്നിരുന്നത്. ഫിലിം ഫെസ്റ്റ്, ചെസ് മത്സരം, വോളിബോൾ ടൂർണമെന്റ്, ബാലവേദി കലോത്സവം മുതലായ കലാകായിക പരിപാടികളുമായി നടത്തിയിരുന്നു.