സുൽത്താൻബത്തേരിയുടെ പേര് ഗണപതിവട്ടമെന്നാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരിയെന്ന പേരെന്നും അത് ഗണപതിവട്ടമെന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നാണ് സുരേന്ദ്രന്റെ വാദം.
ടിപ്പു സുൽത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. എന്തിനാണ് അക്രമിയായിട്ടുള്ള, ക്ഷേത്രധ്വംസനം നടത്തിയിട്ടുള്ള ഒരാളുടെ പേരിൽ എന്തിനാണ് ഇത്രയും നല്ല സ്ഥലം അറിയപ്പെടുന്നത്. തങ്ങൾ അതിനെ ഗണപതി വട്ടം എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വർഗ്ഗീയത ലക്ഷ്യം വച്ച് സുരേന്ദ്രൻ നടത്തിയ പ്രസ്താവന പെരുമാറ്റചട്ട ലംഘനം തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ന്യൂനപക്ഷ വിരോധം തുറന്ന് കാട്ടി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ സ്ഥിരം തന്ത്രമായിട്ടാണ് ഇതിനെ വിലയിരുത്താൻ സാധിക്കു എന്നും അവർ പറഞ്ഞു.