Thursday, November 21, 2024
spot_imgspot_img
HomeKeralaകെ എ തോമസ് മാസ്റ്റർ പുരസ്കാരം ആനി രാജയ്ക്ക്

കെ എ തോമസ് മാസ്റ്റർ പുരസ്കാരം ആനി രാജയ്ക്ക്

മാള: കെ എ തോമസ് മാസ്റ്റർ ഫൗണ്ടേഷൻ പൊതു പ്രവർത്തകർക്കു നൽകിവരുന്ന പുരസ്കാരം മുതിർന്ന സിപിഐ ദേശീയ നേതാവ് ആനി രാജയ്ക്ക്. സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളും സാംസ്കാരിക പ്രവർത്തകനുമായിരുന്ന
കെ എ തോമസ് മാസ്റ്ററുടെ പേരിൽ മികച്ച പൊതുപ്രവർത്തകർക്ക് നൽകിവരുന്ന പുരസ്കാരമാണ് ഇക്കുറി ആനിരാജയ്ക്ക് ലഭിച്ചിരിക്കുന്നത്. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന പുരസ്കാരം മാർച്ച് 19ന് മാളയിൽ നടക്കുന്ന കെ എ തോമസ് മാസ്റ്റർ അനുസ്മരണച്ചടങ്ങിൽ സമ്മാനിക്കും.

പി എൻ ഗോപീകൃഷ്ണൻ, ഡോ സി എസ് വെങ്കിടേശ്വരൻ, പ്രൊഫ കുസുമം ജോസഫ് എന്നിവരടങ്ങിയ ജൂറി ആണ് പുരസ്കാര നിർണ്ണയം നടത്തിയത്‌.

സമൂഹത്തിൻ്റെ പൊതുബോധം പുരോഗമനാത്മകമാക്കാൻ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതാവാണ് ആനി രാജയെന്നും മുഖ്യധാര രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോഴും സമൂഹത്തിൻ്റെ മുഴുവൻ നന്മയ്ക്കും വേണ്ടിയുള്ള വിശാല രാഷ്ട്രീയ വീക്ഷണം അവരെ ഇക്കാലത്ത് കൂടുതൽ പ്രസക്തയാക്കുന്നുവെന്നും ജൂറി വിലയിരുത്തി.

പൗരത്വ പ്രക്ഷോഭത്തിലും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കുമെതിരെ നടന്ന അതിക്രമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിലും സജീവമായിരുന്നു ആനി രാജ. ജാബുവയിലും കാണ്ടമാലിലും ഇരകൾക്ക് നീതി ലഭിക്കാൻ അവർ നടത്തിയ പോരാട്ടങ്ങളും ശ്രദ്ധേയമായിരുന്നു.

കെ എ തോമസ് മാസ്റ്ററുടെ പതിനൊന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മാർച്ച് 19ന് മാളയിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ മന്ത്രി ഡോ ആർ ബിന്ദു പുരസ്കാരം സമർപ്പിക്കും. വി ആർ സുനിൽകുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ നടത്തുമെന്നും ജൂറി അംഗങ്ങൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares