Monday, November 25, 2024
spot_imgspot_img
HomeKeralaകളമശ്ശേരി സ്ഫോടനം: വർഗീയ പ്രചാരണങ്ങളിൽ വീഴരുത്, ഒരുമിച്ചു നിൽക്കേണ്ട സമയം: എഐവൈഎഫ്

കളമശ്ശേരി സ്ഫോടനം: വർഗീയ പ്രചാരണങ്ങളിൽ വീഴരുത്, ഒരുമിച്ചു നിൽക്കേണ്ട സമയം: എഐവൈഎഫ്

ളമശ്ശേരി സ്ഫോടനം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് എഐവൈഎഫ്. ജാതി, മത ചിന്തകൾക്ക് അതീതമായി ഒരേ മനസോടെ ജീവിക്കുന്ന മനുഷ്യരുടെ നാട്ടിൽ, ഇത്തരം മനുഷ്യത്വ രഹിതമായ ആക്രമണങ്ങൾ സംഭവിക്കുന്നത് അത്യന്തം ആശങ്കാജനകമാണെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നമ്മുടെ കേരളത്തിൽ, വർഗീയ ആക്രമണങ്ങളും സംഘർഷങ്ങളും കേട്ടു കേൾവിയില്ലാത്തതാണ്. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ വലിയ തോതിലുള്ള ആശങ്കകൾ സൃഷ്ടിക്കും. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ വിദ്വേഷ പ്രചരണം നടത്തുന്നവരെ തിരിച്ചറിയണം. അത്തരം പ്രചാരണങ്ങളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണം. കേരളത്തിന്റെ ഐക്യവും സമാധാന അന്തരീക്ഷവും കാത്തു സൂക്ഷിക്കാൻ ജനാധിപത്യ, മതേതര വിശ്വാസികൾ ഒരുമിച്ചു നിൽക്കണമെന്നും എഐവൈഎഫ് ആഹ്വാനം ചെയ്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares