കളമശ്ശേരി: എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കുന്ന സേവ് ഇന്ത്യാ മാർച്ച് തെക്കൻ മേഖലാ കാൽനടജാഥയെ സ്വീകരിക്കുവാൻ കളമശ്ശേരി മണ്ഡലത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.
കളമശ്ശേരി പാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങ് എഐവൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറി കെ ആർ റെനീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി കെ രാജേഷ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ടി നിക്സൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ അഡ്വ. അയ്യബ് ഖാൻ. അഡ്വ. ജി വിജയൻ സിപിഐ കളമശ്ശേരി മണ്ഡലം സെക്രട്ടറി പി കെ സുരേഷ്, തുടങ്ങിയവർ സംസാരിച്ചു.
സംഘാടക സമിതിയുടെ ചെയർമാനായി പി കെ സുരേഷ്, കൺവീനറായി പി എം നിസാമുദ്ധീൻ, ട്രഷറായി അബ്ദുൾ സലിം തുടങ്ങീ 101 അംഗ സംഘാടക സമിതിയെ തെരഞ്ഞടുത്തു. മെയ് 26ന് വൈകിട്ട് 5 ന് സൗത്ത് കളമശ്ശേരിയിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്.