Thursday, November 21, 2024
spot_imgspot_img
HomeKeralaമുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം ജനാധിപത്യത്തിന് അപമാനം :കാനം

മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം ജനാധിപത്യത്തിന് അപമാനം :കാനം

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാനുള്ള യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ ശ്രമം ജനാധിപത്യത്തിന്‌‌ ഏറെ അപമാനമുണ്ടാക്കുന്നതാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന മുഖ്യമന്ത്രിക്കുപോലും ഇത്തരത്തിലുള്ള ഭീഷണി നേരിടേണ്ടിവരുന്നത്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല.

പ്രതിഷേധിക്കാനും അഭിപ്രായ പ്രകടനത്തിനുമുള്ള എല്ലാ സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ട്‌. എന്നാൽ, എല്ലാ അതിരും വിട്ടുള്ള പ്രവർത്തനങ്ങളെ ജനാധിപത്യ വിശ്വാസികൾ അപലപിക്കണം. ഏതാനും ദിവസങ്ങളായി നടത്തികൊണ്ടിരിക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ എന്തിനാണെന്ന്‌ മനസിലാകുന്നില്ല.

കേന്ദ്ര ഏജൻസികൾ രണ്ടുവർക്കാലം അന്വേഷിച്ച്‌, തെളിവില്ലാത്തതിനാൽ ഉപേക്ഷിച്ച കേസിലെ കുറ്റാരോപിത നടത്തിയ വെളിപ്പെടുത്തലാണ്‌ പ്രതിഷേധത്തിന് അടിസ്ഥാനം. ഇത്തരം പ്രതിഷേധങ്ങൾക്കെതിരെ അണിനിരക്കാൻ പൊതുസമൂഹത്തോട് കാനം അഭ്യർത്ഥിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares