തിരുവനന്തപുരം: ചാൻസിലർ പദവി ഭരണഘടനാ പദവി അല്ല പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമസഭ ഗവർണർക്ക് കനിഞ്ഞു നൽകിയതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എഐഎസ്എഫ് സംഘടിപ്പിച്ച രാജ് ഭവൻമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കേന്ദ്രമായി രാജ്ഭവൻ മാറിക്കൊണ്ടിരക്കുകയാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഏറ്റവും പ്രധാനമാണ് രാജ്ഭവനുള്ളത്. കാരണം ഒരു ഭരണഘടന കേന്ദ്രത്തിന്റെ ആസ്ഥാനമാണ് രാജ്ഭവൻ. എന്നാൽ ആ കേന്ദ്രത്തിൽ നടത്തുന്ന ഭരണഘടന വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പ്രവർത്തനങ്ങളാണ് വ്യത്യസ്ത ബഹുജന സംഘടനകളേയും ജനങ്ങളേയും ഇവിടേക്ക് നയിക്കാൻ കാരണമായിട്ടുള്ളത്.
ചാൻസലർ യൂണിവേഴ്സിറ്റികളുടെ ഭാഗമാണ് എന്നാണ് വിവിധ കോടതികൾ തന്നെ വ്യക്തമാക്കിയിട്ടുള്ളത് അങ്ങനെ യൂണിവേഴ്സിറ്റികളുടെ ഭാഗമായ ചാൻസലർ ആണ് യൂണിവേഴ്സിറ്റികൾക്കെതിരെയും സർക്കാരിനെതിരെയും യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം ആവശ്യപ്പെട്ടു വൈസ് ചാൻസലർമാർ രാജിവയ്ക്കണം എന്ന് അതിനാധാരമായി അദ്ദേഹം ഉയർത്തിക്കാട്ടിയത് കെ ടിം യു നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ വിധി ചൂണ്ടിക്കാണിച്ചാണ് ഗവർണറുടെ നടപടി എല്ലാ വിസിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സുപ്രീംകോടതിവിധി രാജ്യത്തുള്ള സർവകലാശാലകൾക്ക് ബാധകമാകുന്ന ഒന്നല്ല.
സുപ്രീം കോടതിയുടെ വിധി രാജ്യത്താകെ ബാധകമായിട്ടുള്ള ഒരു കാര്യതന്നെയാണ് അങ്ങനെയെങ്കിൽ കേരളത്തിൽ മാത്രമാണോ വൈസ് ചാൻസലർമാർ രാജി വയ്ക്കേണ്ടത്. ഇന്ത്യയിൽ എല്ലാ സർവ്വകലാശലകളിലും അത് ബധകമായിട്ടുള്ള വിഷയമാണ്. എന്നാൽ സുപ്രീ കോടതിയുടെ ആ വിധിക്കെതിരെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഉൾപ്പെടയുള്ള സർവ്വകലാശലകൾ പുനപിശോധന ഹർജി കൊട്ടുക്കാനിരിക്കുന്ന സഹചര്യത്തിൽ നിയമത്തേക്കുറിച്ച് പ്രധമികമായ ധാരണയുള്ള വർക്കറിയാം അതിന്റെ അവസാന നടപടി എത്തുന്നതുവരെ അനന്തര നടപടികൾ സ്വീകരിക്കരുതെന്ന്. എന്നാൽ കേരള സർക്കാരിനും അതിന്റെ ഉന്നത വിദ്യാഭ്യാസത്തിനുമെതിരെ വീണുകിട്ടിയ അവസരം ഉപയോഗിച്ച് കേരളത്തിലെ ഗവർണർ മുന്നോട്ട് വന്ന കാഴ്ചയാണ് നാം കണ്ടത്.
മാർച്ചിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്മോൻ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ തുടങ്ങിയവർ സംസാരിച്ചു.