Saturday, November 23, 2024
spot_imgspot_img
HomeKeralaഇടറുന്നു സഖാവേ, മുദ്രാവാക്യങ്ങൾ…, വഴിയരികിൽ തടിച്ചു കൂടി പതിനായിരങ്ങൾ, വിലാപയാത്ര കൊല്ലം ജില്ലയിൽ

ഇടറുന്നു സഖാവേ, മുദ്രാവാക്യങ്ങൾ…, വഴിയരികിൽ തടിച്ചു കൂടി പതിനായിരങ്ങൾ, വിലാപയാത്ര കൊല്ലം ജില്ലയിൽ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികദേഹം അവസാനമായി ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് കൊല്ലത്ത് തടിച്ചു കൂടുന്നത്. സിപിഐ നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളുമാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി എത്തുന്നത്. ഈറനണിഞ്ഞ കണ്ണുകളും ഇടറുന്ന മുദ്രാവാക്യങ്ങളുമായിയാണ് കടന്ന് പോകുന്ന വഴിയിലെത്രയും.

സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ഉൾപ്പടെ ആയിരക്കണക്കിന് പേരാണ് പട്ടത്തെ പിഎസ് സ്മാരകത്തിൽ തങ്ങളുടെ പ്രിയനേതാവ് കാനത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കെകെ ശൈലജ, പികെ ശ്രീമതി, എം വിജയകുമാർ, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.

സിപിഐ നേതാക്കളായ പ്രകാശ് ബാബു, പന്ന്യൻ രവീന്ദ്രൻ, പി.സന്തോഷ് കുമാർ എംപി, പിപി സുനീർ, ബിനോയ് വിശ്വം, കെഇ ഇസ്മയിൽ, കെപി രാജേന്ദ്രൻ, മന്ത്രിമാരായ കെ രാജൻ, ജിആർ അനിൽ, ചിഞ്ചുറാണി, പിപ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ കാനത്തിന് ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.

കോട്ടയത്ത് സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷം വാഴൂരിലെ വീട്ടിൽ എത്തിക്കും. നാളെ രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങുകൾ. മണ്ണന്തല, വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കുറിച്ചി, ചിങ്ങവനം, നാട്ടകം എന്നിവിടങ്ങളിലൂടെയാണ് വിലാപയാത്ര കടന്നു പോകുന്നത്. രാത്രി 9 മണിയോടെ സിപിഐ കോട്ടയം ജില്ലാ കൗൺസിൽ ഓഫീസിൽ മൃതദേഹം എത്തിക്കും. അവിടെ പൊതുദർശനത്തിന് ശേഷം കാനത്തെ വസതിയിലെത്തിക്കും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares