Friday, November 22, 2024
spot_imgspot_img
HomeKeralaസ്വാതന്ത്ര്യ സമര ചരിത്രത്തിൽ പുതിയ ആളുകളെ കൂട്ടിച്ചേർക്കുന്നു, ജനങ്ങളുടെ മനസിൽ അവരൊന്നും ഉണ്ടാകില്ല: കാനം രാജേന്ദ്രൻ

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പുതിയ ആളുകളെ കൂട്ടിച്ചേർക്കുന്നു, ജനങ്ങളുടെ മനസിൽ അവരൊന്നും ഉണ്ടാകില്ല: കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി പൂർണ സ്വാതന്ത്ര്യം എന്ന ആശയം ഉന്നയിച്ച പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാ​ഗമായി സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘ കാലത്തെ പോരാട്ടത്തിന്റെയും സമരത്തിന്റെയും ഭാ​ഗമാണ് നമ്മുടെ സ്വാതന്ത്ര്യമെന്നും അനേകം കൊച്ചരുവികൾ ഒരു മഹാപ്രഭാവമായി മാറുന്നതു പോലെ രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും നടന്ന സമരങ്ങളും ജനകീയ പോരാട്ടങ്ങളുമാണ് നമ്മേ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എഴുപത്തഞ്ച് വർഷക്കാലത്തെ നാടിന്റെ നേട്ടങ്ങൾ വിലയിരുത്താനും, രാജ്യത്തെ മുന്നോട്ട് നയിക്കാൻ ആവശ്യമായ പ്രതിജ്ഞ എടുക്കുവാനും എല്ലാവർക്കും ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൂർണ സ്വാതന്ത്ര്യം ലക്ഷ്യമാക്കി ദേശീയ പ്രസ്ഥാനത്തിന്റെ പ്രക്ഷോഭങ്ങളിലും സമരങ്ങളിലും വളരെ ത്യാ​ഗോജ്വലമായ പങ്കാളിത്തമാണ് സിപി ഐക്ക് ഉണ്ടായിരുന്നത്. ഇന്ന് കപട ദേശീയതയും ദേശഭക്തിയെല്ലാം നിറഞ്ഞാടുന്ന സന്ദർഭത്തിൽ സ്വാതന്ത്ര്യ സമരത്തിന്റെ ദീർഘമായ ചരിത്രം പരിശോധിക്കുമ്പോൾ അതിലൊന്നും ഇത്തരം സംഘടനകൾക്കൊന്നും യാതൊരു പങ്കുമില്ലായിരുന്നുവെന്ന് നമുക്ക് കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണാധികാരം ഉപയോ​ഗിച്ച് ദേശീയ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽ പുതിയ ആളുകളെ കൂട്ടിച്ചേർക്കുകയാണ്. എന്നാൽ, ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ അവരൊന്നുമുണ്ടാവുകയില്ലെന്നുള്ള കാര്യത്തിൽ ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ കാലഘട്ടത്തിന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ നാം തയ്യാറാവണം. നമ്മുടെ ഭരണഘടനയും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കണം. ഭരണഘടന വലിയ വെല്ലുവിളി നേരിടുന്ന സന്ദർഭമാണ് ഇന്നുളളത്. സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ കേന്ദ്ര ​ഗവൺമെന്റ് കവർന്നെടുക്കുന്നതിന്റെ നിരവധിയായ ഉദാഹരണങ്ങൾ നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തിലുണ്ട്. ഈ പശ്ചാത്തലത്തിൽ ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കാനും ജനങ്ങളുടെ വലിയ കൂട്ടായ്മ ആവശ്യമുണ്ട്. സ്വാതന്ത്ര്യത്തിന്റെ അർത്ഥം പൂർണമാകുന്നത് അത് ജനങ്ങളിലെത്തുന്നതിലൂടെയാണ്.

സാമ്പത്തിക സ്വാതന്ത്ര്യം നമുക്ക് ഉണ്ടവാണം. സാമ്പത്തിക സ്വാതന്ത്ര്യം മാത്രമല്ല, സമ്പത്തിന്റെ വിതരണം നീതിപൂർണമാണന്നൊരു തോന്നലു ഉണ്ടാവണം. എന്നാൽ, സ്വാതന്ത്ര്യത്തിനു ശേഷം നമ്മുടെ നാട്ടിൽ അതല്ല നടക്കുന്നതെന്ന് അനുഭവത്തിലൂടെ നാം പഠിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭരണഘടന വെല്ലുവിളി നേരിടുന്ന ഈ സന്ദർഭത്തിൽ ഭരണഘടന സംരക്ഷ ദിനമായി ഈ സ്വാതന്ത്ര്യ ദിനം സിപിഐയും മറ്റു ഇടതുപക്ഷ പാർട്ടികളും ആചരിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അർത്ഥം പൂർണ്ണമായി ജനങ്ങളിൽ എത്തിക്കാനുളള പോരാട്ടത്തിൽ നമ്മുക്കെല്ലാം ഒരുമിച്ച് പങ്കു ചേരാമെന്നും അദ്ദേഹം പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares