നിലയ്ക്കല്‍: കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന തെറ്റായ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എഐവൈഎഫ് സംസ്ഥാന ക്യാമ്പ് പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐവൈഎഫ് എന്നത്, പുതിയ തലമുറയില്‍ കമ്മ്യൂണിസ്റ്റ് ബോധം വളര്‍ത്താന്‍ വേണ്ടി പരിശ്രമിക്കുന്ന ഒരു സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ആശയങ്ങളും പ്രചരിപ്പിക്കുന്ന തത്വങ്ങളും സമൂഹത്തിലേക്കത്തണം. വിദ്യാഭ്യാസത്തിലും മറ്റു മേഖലകളിലും യുക്തി ചിന്തയും ശാസ്ത്ര ബോധവുമില്ലാതെയായിരിക്കുകയാണ്. അന്ധവിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തെ അടക്കിവാഴുകയാണ്. പുതിയ തലമുറ അതിലേക്ക് ചാഞ്ഞു പോകാതെയിരിക്കണമെങ്കില്‍ യുക്തി ചിന്തയും ശാസ്ത്ര ബോധവുമുളള ഒരു പ്രസ്ഥാനം നമ്മുക്ക് ഉണ്ടായിരിക്കണം. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ അല്ല, വര്‍?ഗീയതയുടെ അടിസ്ഥാനത്തില്‍ അല്ല, മതനിരപേക്ഷത എന്ന ആശയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന ഒരു പ്രസ്ഥാനമായി എഐവൈഎഫിന് മാറാന്‍ കഴിയണം.
മതാധിപത്യ രാജ്യം എന്ന ആശയം നടപ്പിലാക്കാന്‍ ബിജെപി ശ്രമിക്കുന്നതിനെ കൈയ്യും കെട്ടി നോക്കിനില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ക്യാമ്പില്‍ വ്യക്തമാക്കി. എഐവൈഎഫിന്റെ കഴിഞ്ഞക്കാല പ്രവര്‍ത്തനങ്ങള്‍ അത്തരം പോരാട്ടങ്ങളില്‍ ഏറെ പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. കരുത്തുറ്റ സംഘടന കെട്ടിപ്പെടുത്താന്‍ സംഘടന യൂണിറ്റുകള്‍ ഉണ്ടാക്കണം. എഐവൈഎഫ് ഇന്ന് ഒരു ആള്‍ക്കൂട്ടത്തിന്റെ സംഘടനയല്ല, വളരെ ശക്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സംഘടനയാക്കി മാറ്റാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.