തിരുവനന്തപുരം: ബാലവേദി സംസ്ഥാന ശില്പശാല തിരുവനന്തപുരത്ത് എം എൻ വി ജി അടിയോടി ഹാളിൽ നടന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചരിത്രബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള തലമുറയെ വാർത്തെടുക്കാനും ശാസ്ത്രാവബോധം വളർത്തി അന്ധ വിശ്വാസങ്ങൾക്കും വർഗീയ ചിന്തകൾക്കും എതിരെ പ്രതിരോധ സൃഷ്ടിക്കുവാനും ബാലവേദി പ്രവർത്തനം സജീവമാകണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി കെ.രാജൻ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, എഐഎസ്ഫ് സംസ്ഥാന സെക്രട്ടറി പി കബീർ, പ്രസിഡന്റ് ആർ എസ് രാഹുൽ രാജ്, ജയശ്ചന്ദ്രൻ കല്ലിങ്കൽ, ഒ കെ ജയകൃഷ്ണൻ മാസ്റ്റർ,
തുടങ്ങിയവർ പ്രസംഗിച്ചു.
ബാലവേദി രക്ഷാധികാരി സമിതി കൺവീനറായി എൻ.അരുണിനെയും നാൽപ്പത്തൊന്ന് അംഗ കമ്മറ്റിയും തെരഞ്ഞെടുത്തു.