കുവൈറ്റ്: കേരള അസോസിയേഷൻ കുവൈറ്റ് ആഭിമുഖ്യത്തിൽ നടക്കുന്ന കണിയാപുരം രാമചന്ദ്രൻ സ്മാരക 10-ാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ “നോട്ടം 2023” മാർച്ച് 17 വെള്ളിയാഴ്ച്ച, ഉച്ചക്ക് 2 മണി മുതൽ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അബ്ബാസിയയിൽ തുടക്കമാകും. പ്രശസ്ത സിനിമാതാരം ജയൻ ചേർത്തല മുഖ്യ അതിഥി ആയിരിക്കും. സിപിഐ മുതിർന്ന നേതാവ് സത്യൻ മൊകേരി മേള ഉദ്ഘാടനം ചെയ്യും.
പ്രശസ്ത സിനിമാതാരം സജിത മഠത്തിൽ, ഫിലിം നിരൂപകൻ ഡോ.സി എസ് വെങ്കിടേശ്വരൻ, ഛായഗ്രാഹകൻ സണ്ണി ജോസഫ് എന്നിവർ അംഗങ്ങളായ ജൂറിയാവും മികച്ച ഷോർട്ട് ഫിലിമിനെ തെരഞ്ഞെടുക്കുക.