കരുനാഗപ്പള്ളി: ലോർഡ്സ് പബ്ലിക്ക് സ്കൂളിൽ നടന്ന കരുനാഗപ്പള്ളി താലൂക്ക്തല അദാലാത്തിൽ എഐവൈഎഫ് പ്രവർത്തകർ സ്ഥാപിച്ച ഹെല്പ് ഡെസ്ക്ക് നൂറ് കണക്കിന് ആളുകൾക്ക് സഹായ ഹസ്തമായി.
നൂറ് കണക്കിന് അപേക്ഷകൾ തയ്യാറാക്കുന്നതിനും, വയോജനങ്ങൾ ഉൾപ്പടെയുള്ളവരെ സഹായിക്കാനും ഹെല്പ് ഡെസ്ക്കിന് കഴിഞ്ഞു. ചൂടിന് ആശ്വാസമായി തണ്ണിമത്തൻ വിതരണം ചെയ്തു.
കൊല്ലം ജില്ലാ ജോ:സെക്രട്ടറി യു കണ്ണൻ, മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി, എം ടി അജ്മൽ, മുകേഷ് എം, അൻസിയ, അമർജിത്, ജിത്തു ആർ ബി, ജി എസ് കണ്ണൻ തൊടിയൂർ, ആനന്ദ വിഷ്ണു, അരുണിമ ആർ, നിസാം തുടങ്ങിയവർ നേതൃത്വം നൽകി.