Monday, March 31, 2025
spot_imgspot_img
HomeLatest Newsകനലാണ് കയ്യൂർ, ധീര രക്തസാക്ഷികൾക്ക് ലാൽസലാം

കനലാണ് കയ്യൂർ, ധീര രക്തസാക്ഷികൾക്ക് ലാൽസലാം

യ്യൂർ രക്തസാക്ഷിത്വത്തിന്റെ വാർഷികമാണിന്ന്. ബ്രിട്ടീഷ് കോളനി വാഴ്ചക്കും ജന്മിത്വത്തിനുമെതിരെയുള്ള ഐതിഹാസികമായ കയ്യൂ­ർ സമരത്തെ തുടർന്ന് നാല് ധീര സഖാക്കളായിരുന്നു രക്തസാക്ഷികളായത്. കർഷകജാഥയെ ആക്രമിച്ച സുബ്രായൻ എന്ന പൊലീസുകാരൻ പുഴയിൽവീണ് മരിച്ചതിന്റെ പേരിലുണ്ടാ­യ ഭീകരമായ പൊലീസ് നരനായാട്ടും സഖാക്കൾക്കെതിരെയുണ്ടായ കള്ളകേസുകളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമര ചരിത്രത്തിലെ അവിസ്മരണീയമായ സംഭവങ്ങളാണ്. കയ്യൂർ കേസിൽ ശിക്ഷിക്കപ്പെട്ട് അപ്പുവും ചിരുകണ്ഠനും അബൂബക്കറും കുഞ്ഞമ്പു നായരും 1943 മാർച്ച് 29 ന് കണ്ണൂർ സെട്രൽ ജയിലിൽ വച്ച് തൂക്കിലേറ്റപ്പെട്ടു.

അവരോടൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നുവെങ്കിലും ചൂരിക്കാടൻ കൃഷ്ണൻ നായരെ പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തൂക്കുകയർ കാത്തു കഴിയുമ്പോഴും തങ്ങളെ കാണാനെത്തിയ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും അചഞ്ചലമായ ദൃഢനിശ്ചയം പ്രകടിപ്പിച്ച കയ്യൂർ സമരപോരാളികൾ എക്കാലത്തെയും ആവേശമാണ്. ആ ധീര രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓർമകൾ നെഞ്ചിലേറ്റുന്നു.

Share and Enjoy !

Shares
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares