കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ തിരസ്കരിച്ചു കൊണ്ട് ,രാഷ്ട്രീയ ചേരി തിരിവിന്റെ ഇടങ്ങളായി രാജ്ഭവനെയും മാറ്റി തീർക്കാമെന്നുള്ള ആർ.എസ്.എസ് ഇന്റെ പ്രഖ്യാപിത നയങ്ങളോടുള്ള ഐക്യപ്പെടൽ മാത്രമായെ ആർ.എസ്.എസിന്റെ ആരാധനാ ബിംബത്തെ പൊതു പരിപാടിയിൽ വിളക്ക് കൊളുത്തി വണങ്ങുന്നതിലൂടെ ഗവർണർ മുന്നോട്ട് വെക്കുന്നത് .
പൊതു പരിപാടികളിൽ ഏതെങ്കിലും പ്രത്യേക മത,രാഷ്ട്രീയ ,വർഗ്ഗ പ്രതീകങ്ങൾ ഉപയോഗിക്കുവാൻ പാടില്ലെന്ന് ഭരണ ഘടന തന്നെ വിഭാവനം ചെയ്യുമ്പോൾ, അതിന്റെ നഗ്നമായ ലംഘനമാണ് ഗവർണർ ആർലേക്കർ നടത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഗവർണറെ തിരിച്ചു വിളിക്കാൻ രാഷ്‌ട്രപതി തയ്യാറാകണമെന്നും ഗവർണർ കേരളീയ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും കേരള അസോസിയേഷൻ കുവൈറ്റ് എക്സിക്യൂട്ടീവ് യോഗത്തിലൂടെ ആവശ്യപ്പെടുന്നു. യോഗത്തിൽ ഷാജി രഘുവരൻ അധ്യക്ഷത വഹിച്ചു. ശ്രീ൦ ലാൽ മുരളി,മണിക്കുട്ടൻ എടക്കാട് ,ഉണ്ണിമായ,ബേബി ഔസേഫ് ബൈജു തോമസ് എന്നിവർ സംസാരിച്ചു.