Wednesday, December 4, 2024
spot_imgspot_img
HomeKeralaസംസ്ഥാനത്ത് അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്ര്യം തുടച്ച് നീക്കും

സംസ്ഥാനത്ത് അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്ര്യം തുടച്ച് നീക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്ര്യം തുടച്ച് നീക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. അതിദാരിദ്ര്യം തുടച്ചു നീക്കാൻ സർക്കാർ തിരിച്ചറിയൽ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞുവെന്ന് ധനമന്ത്രി സഭയിൽ അറിയിച്ചു.

സംസ്ഥാനത്തെ ഓരോ പട്ടിക വർഗ കുടുംബത്തിനും ഒരു ഉപജീവന സംരംഭം നടപ്പാക്കുന്നതിന് സഹായം നൽകുന്ന പദ്ധതി ആവിഷ്‌കരിക്കും. വിവിധ ഏജൻസികളുടെ പ്രതിനിധകൾ കൂടി ഉൾപ്പെടുന്ന ഒരു ജനകീയ കമ്മിറ്റി ഉപജീവന പദ്ധതികൾ തയാറാക്കുവാൻ സഹായിക്കും.

പദ്ധതി പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുക ഗഡുക്കളായി നൽകും. ഊരുകളിൽ താമിസിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ സഹായം ലഭിക്കും. ഈതിനായി 10 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares