Friday, November 22, 2024
spot_imgspot_img
HomeKeralaഗുജറാത്ത് കലാപം, മുഗൾ ചരിത്രം അടക്കമുള്ള ഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കാൻ സർക്കാർ തീരുമാനം

ഗുജറാത്ത് കലാപം, മുഗൾ ചരിത്രം അടക്കമുള്ള ഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി സിലബസിൽ നിന്ന് ഒഴിവാക്കിയ മുഗൾ ചരിത്രം, ഗുജറാത്ത് കലാപം അടക്കമുള്ള പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കേരള സർക്കാർ തീരുമാനം. കരിക്കുലം കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പാഠഭഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

എൻ.സി.ഇ.ആർ.ടി ഒഴിവാക്കി പാഠഭാഗങ്ങൾ സ്കൂളുകളിൽ പഠിപ്പിക്കുന്നതിനായി ഇവ ഉൾക്കൊള്ളിച്ച് എസ്.സി.ഇ.ആർ.ടി സപ്ലിമെൻററിയായി പാഠ പുസ്തകം അച്ചടിച്ചുപുറത്തിറക്കും. ഇതിന് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി. പാഠഭാഗങ്ങൾ വെട്ടിമാറ്റിയ കേന്ദ്ര നടപടിക്കെതിരെ കരിക്കുലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്.

12,11,10 ക്ലാസുകളലി പാഠ പുസതകങ്ങളിലാണ് എൻ.സി.ഇ.ആർ.ടി പരിഷ്കരണം വരുത്തിയത്. മുഗൾ ചരിത്രം, ‘ഗാ​ന്ധി​ജി​യു​ടെ മ​ര​ണം രാ​ജ്യ​ത്തെ മ​ത​സൗ​ഹാ​ർ​ദത്തിലു​ണ്ടാ​ക്കി​യ വ​ലി​യ മാ​റ്റ​വും’ ‘ഹി​ന്ദു-​മു​സ്‍ലിം ഐ​ക്യ​ത്തി​നാ​യു​ള്ള ഗാ​ന്ധി​ജി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഹൈ​ന്ദ​വ തീ​വ്ര​വാ​ദി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്, ആർ.എസ്.എസ് നിരോധനം, സ്വാ​ത​ന്ത്ര്യ​സ​മ​ര​ സേ​നാ​നി​യും ഇ​ന്ത്യ​യു​ടെ ആ​ദ്യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യ മൗ​ലാ​നാ അ​ബു​ൽ ക​ലാം ആ​സാ​ദി​നെക്കുറിച്ചുള്ള ഭാഗങ്ങൾ, ജ​മ്മു-​ക​ശ്മീ​രി​നെ ഇ​ന്ത്യ​യു​മാ​യി കൂ​ട്ടി​ച്ചേ​ർ​ത്ത​ത് തുടങ്ങിയ പാ​ഠ​ഭാ​ഗ​ങ്ങ​ളാണ് എ​ൻ.​സി.​ഇ.​ആ​ർ.​ടി ഒ​ഴി​വാ​ക്കി​യത്. എ​ൻ.​സി.​ഇ.​ആ​ർ.​ടി നടപടിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares