ലോക്സഭ തെരഞ്ഞെടുപ്പ് 2024 ൻറെ വോട്ടിങ് സംസ്ഥാനത്ത് നാലു മണിക്കൂർ പിന്നിട്ടു. പലയിടങ്ങളിലും ചൂട് കൂടിവരുകയാണെങ്കിലും വോട്ടെടുപ്പിൻറെ ചൂടിന് ഒട്ടും കുറവ് വന്നിട്ടില്ല. നാലു മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്തെ പോളിങ് ശതമാനം 24ശതമാനം കടന്നു. എല്ലാ മണ്ഡലങ്ങളിലും പോളിങ് 20ശതമാനം കടന്നു. മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടം. സംസ്ഥാനത്ത് പോളിംഗ് ഇതുവരെ സമാധാനപരം.
മണ്ഡലം തിരിച്ച്:
- തിരുവനന്തപുരം-23.75
- ആറ്റിങ്ങൽ-26.03
- കൊല്ലം-23.82
- പത്തനംതിട്ട- 24.39
- മാവേലിക്കര-24.56
- ആലപ്പുഴ-25.28
- കോട്ടയം-24.25
- ഇടുക്കി-24.13
- എറണാകുളം-23.90
- ചാലക്കുടി-24.93
- തൃശൂർ-24.12
- പാലക്കാട്-25.20
- ആലത്തൂർ-23.75
- പൊന്നാനി-20.97
- മലപ്പുറം-22.44
- കോഴിക്കോട്-23.13
- വയനാട്-24.64
- വടകര-22.66
- കണ്ണൂർ-24.68
- കാസർഗോഡ്-23.74
വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30നാണ് പോളിങ് ബൂത്തുകളിൽ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്.