Saturday, November 23, 2024
spot_imgspot_img
HomeKeralaകേരളത്തിൽ പോളിങ് ശതമാനം 50നടുത്ത്

കേരളത്തിൽ പോളിങ് ശതമാനം 50നടുത്ത്

ലോക്സഭ തെരഞ്ഞെടുപ്പ് 2024ൻറെ വോട്ടിങ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പലയിടങ്ങളിലും ചൂട് ശക്തമാണെങ്കിലും ബൂത്തുകളിലേക്ക് വോട്ടർമാർ എത്തിക്കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് 02.15 വരെ 46.02 ശതമാനം ആണ്. മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരം.

സംസ്ഥാനത്ത് പോളിങ് ശതമാനം 46.02

മണ്ഡലം തിരിച്ചുള്ള കണക്ക്

  1. തിരുവനന്തപുരം-44.66
  2. ആറ്റിങ്ങൽ-47.23
  3. കൊല്ലം-44.72
  4. പത്തനംതിട്ട-44.96
  5. മാവേലിക്കര-45.20
  6. ആലപ്പുഴ-48.34
  7. കോട്ടയം-45.42
  8. ഇടുക്കി-45.17
  9. എറണാകുളം-45.18
  10. ചാലക്കുടി-47.93
  11. തൃശൂർ-46.88
  12. പാലക്കാട്-47.88
  13. ആലത്തൂർ-46.43
  14. പൊന്നാനി-41.53
  15. മലപ്പുറം-44.29
  16. കോഴിക്കോട്-45.92
  17. വയനാട്-4728
  18. വടകര-45.73
  19. കണ്ണൂർ-48.35
  20. കാസർഗോഡ്-47.39

വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30നാണ് പോളിങ് ബൂത്തുകളിൽ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares