സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുവാൻ സർക്കാർ നിയമം കൊണ്ടുവരണമെന്ന് കേരള പ്രൈവറ്റ് എഡ്യൂക്കേഷൻ എംപ്ലോയിസ് യൂണിയൻ രൂപീകരണ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കടുത്ത അരക്ഷിതാവസ്ഥയാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും തൊഴിലാളികളും നേരിടുന്നത്. അർഹമായ ശമ്പളം വരെ മാനേജ്മെൻ്റ് പിടിച്ചു വയ്ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ഈ മേഖലയിലെ ചൂഷണം തടയാൻ ഇടതു സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എഐടിയുസി സംസ്ഥാന ജന.സെക്രട്ടറി കെ.പി രാജേന്ദ്രൻ ആവശ്യപ്പെട്ടു. സമ്മേളനത്തിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ അധ്യക്ഷത വഹിച്ചു. രാഗേഷ് കണിയാംപറമ്പിൽ ,കെ കെ ജയറാം , ലിനി ഷാജി, അഖിലേഷ് ,പി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ കമ്മിറ്റിയിൽ എൻ അരുണിനെ ജന.സെക്രട്ടറിയായും രാഗേഷ് കണിയാംപറമ്പിലിനെ പ്രസിഡന്റായും സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ ജയൻ ചേർത്തല (വർക്കിംഗ് പ്രസിഡന്റ്),പി.സുരേഷ് , ലിനി ഷാജി,അഡ്വ. ആർ.എസ് ജയൻ (വൈ.പ്രസിഡന്റുമാർ) കെ.കെ.ജയറാം, അനീഷ് സക്കറിയ , ജി.മുകേഷ് (സെക്രട്ടറിമാർ).