54-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പൃഥ്വിരാജ് ആണ് മികച്ച നടൻ. ചിത്രം ആടു ജീവിതം. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടു പേർ പങ്കിട്ടു. ഉർവശി ( ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ് ) എന്നിവർക്കാണ് അവാർഡ്. മികച്ച ചിത്രം കാതൽ. ബ്ലെസിയാണ് മികച്ച സംവിധായകൻ. സെക്രട്ടേറിയറ്റിലെ പിആർ ചേംബറിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
മികച്ച രണ്ടാമത്തെ സിനിമ രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ടയാണ്. മികച്ച തിരക്കഥ – രോഹിത് എംജി കൃഷ്ണൻ, സിനിമ ഇരട്ട. മികച്ച സ്വഭാവ നടൻ വിജയരാഘവൻ. ചിത്രം – പൂക്കാലം. മികച്ച സ്വഭാവ നടി ശ്രീഷ്മ ചന്ദ്രൻ. ചിത്രം – പൊമ്പിളൈ ഒരുമൈ. മികച്ച ബാലതാരം ( പെൺ) തെന്നൽ അഭിലാഷ് ചിത്രം – ശേഷം മൈക്കിൾ ഫാത്തിമ. മികച്ച ബാലതാരം ( ആൺ) അവ്യുക്ത് മേനോൻ ചിത്രം – പാച്ചുവും അത്ഭുതവിളക്കും.
മികച്ച കഥാകൃത്ത് ആദർശ് സുകുമാരൻ. സിനിമ- കാതൽ. മികച്ച തിരക്കഥ- അഡാപ്‌റ്റേഷൻ -ബ്ലെസി, ചിത്രം – ആടു ജീവിതം. മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വർഗീസ്- ചാവേർ. മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ- ചാവേർ. മികച്ച പശ്ചാത്തല സംഗീതസംവിധായകൻ മാത്യൂസ് പുളിക്കൻ, ചിത്രം കാതൽ. മികച്ച പിന്നണി ഗായകൻ വിദ്യാധരൻ മാസ്റ്റർ, ചിത്രം- ജനനം 1947 പ്രണയം തുടരുന്നു. മികച്ച മികച്ച പിന്നണി ഗായിക ആൻ ആമി, ചിത്രം – പാച്ചുവും അത്ഭുത വിളക്കും.
ജനപ്രീതിയുള്ള സിനിമ- ആടുജീവിതം, പ്രത്യേക ജൂറി പുരസ്‌കാരം- സിനിമ- ഗഗനചാരി, അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരം- കെ ആർ ഗോകുൽ (ആടു ജീവിതം) അഭിനയ കൃഷ്ണൻ-(ജൈവം), സുധി കോഴിക്കോട് (കാതൽ). മികച്ച ഛായാഗ്രഹകൻ- സുനിൽ കെ എസ്, സിനിമ – ആടു ജീവിതം, മികച്ച കലാസംവിധായകൻ, സിനിമ – മോഹൻദാസ് -2018, മികച്ചശബ്ദമിശ്രണം – റസൂൽ പൂക്കുട്ടി, ശരത് മോഹൻ, സിനിമ – ആടു ജീവിതം, മികച്ച ശബ്ദരൂപകൽപ്പന-ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ, സിനിമ- ഉള്ളൊഴുക്ക്
മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ഉർവശിക്ക് ഇത് കരിയറിലെ ആറാം പുരസ്‌കാരമാണ്. മഴവിൽക്കാവടി, വർത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് നേരത്തെ പുരസ്കാരം ലഭിച്ചത്.
പൃഥ്വിരാജിന് രണ്ടു തവണ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്.
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് തീരുമാനിച്ചത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ എസ് മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ്. 160 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഇതിൽ 84 എണ്ണവും നവാഗത സംവിധായകരുടേതായിരുന്നു.