സംസ്ഥാനത്ത് ബുധനാഴ്ച വരെ താപനില ഉയർന്ന് നിൽക്കുമെന്ന് മുന്നറിയിപ്പ്. കൊല്ലത്ത് ഇന്നലത്തെ ഉയർന്ന താപനിലയായ 36 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഇന്ന് മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒന്നു മുതൽ രണ്ട് ഡിഗ്രി വരെയും താപനില ഉയരാൻ സാദ്ധ്യത. പകൽ 11 മുതൽ രണ്ട് വരെ സൂര്യാഘാത സാദ്ധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി നിർദ്ദേശിച്ചു. പുതുക്കിയ മഴ അറിയിപ്പിൽ സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് കാര്യമായ മഴ സാദ്ധ്യത പറയുന്നില്ല.