Sunday, November 24, 2024
spot_imgspot_img
HomeKeralaഗവർണർക്ക് തിരിച്ചടി: കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

ഗവർണർക്ക് തിരിച്ചടി: കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചതിനെതിരായ കേസിൽ കേരള ഗവർണർ ആരിഫ് ഖാന് തിരിച്ചടി. സെനറ്റ് അംഗങ്ങൾക്കെതിരായ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് സതീശ് നൈനാൻ ആണ് വിധി പ്രസ്താവിച്ചത്.

കേരള സർവകലാശാല വിസിയെ തെരഞ്ഞെടുക്കാനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് അംഗങ്ങൾ ഇതിൽ തീരുമാനമെടുക്കാതെ വിട്ടു നിന്നതോടെയാണ് ഗവർണർ അസാധാരണ നടപടിക്ക് മുതിർന്നത്.

15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചാണ് ഗവർണർ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. ചാൻസലർ ആയ തനിക്കെതിരെ നിഴൽയുദ്ധം നടത്താനാണ് സെനറ്റ് അംഗങ്ങൾ ശ്രമിച്ചതെന്ന് ഗവർണർ കോടതിയിൽ വാദിച്ചിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares