Friday, November 22, 2024
spot_imgspot_img
HomeLatest Newsഅദ്യ ദിനം തന്നെ തകരാർ; വന്ദേ ഭാരതിന്റെ എസി ഗ്രില്ലിൽ ചോർച്ച

അദ്യ ദിനം തന്നെ തകരാർ; വന്ദേ ഭാരതിന്റെ എസി ഗ്രില്ലിൽ ചോർച്ച

കാസർകോട്: ഇന്ന് ഉച്ചയ്ക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ചോർച്ച കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസിലാണ് കേട്പാട് സംഭവിച്ചിരിക്കുന്നത്. വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ യാത്ര തുടങ്ങാനിരിക്കെയാണ് തകരാർ കണ്ടെത്തിയത്. ഇതേ തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി. കണ്ണൂരിലാണ് വന്ദേ ഭാരത് ട്രെയിൻ നിർത്തിയിട്ടിയിരുന്നത്. ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരും എന്നും റെയിൽവെ അധികൃതർ പറഞ്ഞു. കാസർകോട് ട്രെയിൻ ഹാൾട് ചെയ്യാൻ ട്രാക് ഇല്ലാത്തതിനാൽ കണ്ണൂരിലായിരിക്കും വന്ദേ ഭാരത് നിർത്തിയിടുകയെന്നും അധികൃതർ വ്യക്തമാക്കി.

കാസർകോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ട്രെയിൻ പുറപ്പെടുക. കാസർകോട് നിന്ന് ആരംഭിക്കുന്ന ആദ്യത്തെ ട്രെയിനാണ് വന്ദേഭാരത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂർ അഞ്ച് മിനിറ്റിൽ തിരുവനന്തപുരത്ത് ഓടിയെത്തും.

വന്ദേ ഭാരത് ട്രെയിനിന്റെ യാത്രക്കാരുമായുള്ള കേരളത്തിലെ യാത്ര ഇന്ന് തുടങ്ങാനിരിക്കെയാണ് തകരാർ കണ്ടെത്തിയത്. കാസർകോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ട്രെയിൻ പുറപ്പെടുക. കാസർകോട് നിന്ന് ആരംഭിക്കുന്ന ആദ്യത്തെ ട്രെയിനാണ് വന്ദേഭാരത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂർ അഞ്ച് മിനിറ്റിൽ തിരുവനന്തപുരത്ത് ഓടിയെത്തും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares