Friday, November 22, 2024
spot_imgspot_img
HomeKeralaചരിത്രം കുറിച്ച് പത്മലക്ഷ്മി, ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷക, അഭിനന്ദിച്ചു എഐവൈഎഫ്

ചരിത്രം കുറിച്ച് പത്മലക്ഷ്മി, ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷക, അഭിനന്ദിച്ചു എഐവൈഎഫ്

കൊച്ചി: സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷകയായി പത്മലക്ഷ്മി. ഞായറാഴ്ച അഭിഭാഷകരായി സന്നത് എടുത്ത 1529 പേരിൽ ഒന്നാമതായാണ് പത്മയുടെ പേര് വിളിച്ചത്. ചരിത്രം രചിച്ച് അഭിമാനമായി മാറിയ പത്മലക്ഷ്മിയുടെ നേട്ടത്തെ എഐവൈഎഫിന്റെ സംസ്ഥാന നേതൃത്വം അഭിനന്ദിച്ചു.

നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് ലക്ഷ്യമെന്ന് പത്മലക്ഷ്മി പറഞ്ഞു. ചെറുപ്പം മുതലേ അഭിഭാഷകയാകണമെന്നായിരുന്നു ആഗ്രഹം. ഭൗതികശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷമാണ് എൽഎൽബി എടുക്കുന്നത്. എൽഎൽബി അവസാന വർഷമാണ് അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെക്കുറിച്ച് കൃത്യമായി സംസാരിച്ചത്. ഇഷ്ടപ്പെട്ട വഴിയിലൂടെ മുന്നോട്ട് പോകാൻ കുടുംബം പിന്തുണ നൽകിയിരുന്നു. എന്തു കാര്യവും നീ ഞങ്ങളോട് ആണ് പറയേണ്ടത് എന്ന് അച്ഛനും അമ്മയും പറഞ്ഞത് വലിയ ആശ്വാസമായെന്നും പത്മ പറഞ്ഞു.

മുന്നോട്ടുളള യാത്രയിൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ടാകരുതെന്ന് തീരുമാനിച്ചിരുന്നു. നിയമപഠനം പൂർത്തിയാക്കിയാൽ തന്റെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് അവർക്ക് പേടിയുണ്ടാകില്ലെന്ന് വിശ്വസിച്ചു. കുടുംബവുമായി സംസാരിക്കുന്നതിന് മുമ്പ് തന്നെ ഹോർമോൺ ചികിത്സ തുടങ്ങിയിരുന്നു. ട്യൂഷനെടുത്തും, ഇൻഷുറൻസ് ഏജന്റായും, പിഎസ്‌സി ബുളളറ്റിൻ വിറ്റുമാണ് ചെലവിനുളള തുക കണ്ടെത്തിയത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും പത്മലക്ഷ്മി പറഞ്ഞു.
പ്രാക്ടീസിന് ശേഷം ജുഡീഷ്യൽ സർവീസ് പരീക്ഷകൾ എഴുതാനാണ് തീരുമാനം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്ന് കൂടുതൽ പേർ അഭിഭാഷകരായി കടന്നുവരണമെന്നും ആവശ്യമുളളവർക്ക് തന്റെ പക്കലുളള പുസ്തകങ്ങൾ നൽകാൻ തയ്യാറാണെന്നും പത്മലക്ഷ്മി കൂട്ടിച്ചേർത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares