തിരുവനന്തപുരം: സ്‌കൂളുകളുടെ പ്രവർത്തന സമയത്തിനു മാറ്റം വരുത്താൻ ശുപാർശ ചെയ്ത് ഖാദര്‍ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചു. രാവിലെ എട്ടുമണി മുതല്‍ ഒരുമണി വരെ ക്ലാസുകൾ പുനക്രമീകരിക്കണമെന്നാണ് ഖാദർ കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് കമ്മറ്റി ഇന്ന് സര്‍ക്കാരിന് കൈമാറി.
സ്കൂളുകളുടെ പ്രവർത്തന സമയം സബന്ധിച്ച കാര്യങ്ങളാണ് റിപ്പോര്‍ട്ടിൽ പ്രധാനമായും എടുത്ത് പറയുന്നത്. രാവിലെയാണ് പഠനത്തിന് ഏറ്റവും നല്ല സമയമെന്നും ഒരുമണിക്ക് ശേഷം പാഠ്യേതരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാം എന്നും ശുപാര്‍ശയില്‍ പറയുന്നു. അധ്യാപകര്‍ക്കുള്ള ടിടിസി, ബിഎഡ് കോഴ്‌സുകള്‍ക്ക് പകരം അഞ്ച് വര്‍ഷം കാലാവധിയുള്ള മാസ്‌റ്റേഴ്‌സ് ഡിഗ്രിയാണ് ഉചിതമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.