കിളിമാനൂർ: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കിളിമാനൂർ മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജൂൺ 19,20,21 തിയതികളിൽ ജി മാധവൻ സാർ നഗറിൽ(കിളിമാനൂർ ടൗൺ ഹാളിൽ) വെച്ചാണ് സമ്മേളനം നടക്കുക. സമ്മേളനത്തിനായുള്ള പതാക, കൊടിമര, ബാനർ ജാഥകളോടെയാവും സമ്മേളനത്തിനു തുടക്കമാവുക.
സമ്മേളനത്തിനായുള്ള കൊടിമരം വഹിച്ചുകൊണ്ടുള്ള ജാഥ കുന്നുമ്മൽ ജി രാജന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. വെള്ളല്ലൂർ എം കെ സുകുമാരൻ സ്മൃതി മണ്ഡപത്തിൽ നിന്നുമാണ് പതാക ജാഥ പുറപ്പെടുക. ബാനർ ജാഥ കരവാരം ജി മാധവൻ സാർ സ്മൃതി മണ്ഡപത്തിൽ നിന്നും പുറപ്പെട്ട് സമ്മേളന നഗരിയിലെത്തുന്നതോടെ മൂന്നു ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിനു തുടക്കമാകും.
സമ്മേളനത്തിൽ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, മുൻ എംഎൽഎ അഡ്വ. എൻ രാജൻ(സിപിഐ ദേശീയകൗൺസിൽ അംഗം), മാങ്കോട് രാധാകൃഷ്ണൻ(സിപിഐ ജില്ലാ സെക്രട്ടറി), അഡ്വ. ഇന്ദിരാ രവീന്ദ്രൻ, മീനാങ്കൽകുമാർ,സോളമൻ വെട്ടുകാട്, മനോജ് ബി ഇടമന, പി കെ രാജു, വിളപ്പിൽ രാധാകൃഷ്ണൻ, പി എസ് ഷൗക്കത്ത്, കള്ളിക്കാച് ചന്ദ്രൻ,അഡ്വ. പി ആർ രാജീവ്, ടി താഹ, എം സിദ്ധീഖ് തുടങ്ങിയവർ പങ്കെടുക്കും.