Thursday, November 21, 2024
spot_imgspot_img
HomeKeralaകിണർ- സന്തോഷ്‌ മലയാറ്റിൽ എഴുതിയ കവിത

കിണർ- സന്തോഷ്‌ മലയാറ്റിൽ എഴുതിയ കവിത

കിണർ
ആഴങ്ങളിലേക്ക്
വേരിറങ്ങിയ
നനവുള്ള മോഹങ്ങളെ
ഒറ്റക്കണ്ണിലൊളിപ്പിച്ച
ഒരസുരന്റെ
വിയർപ്പാണ്.

ഒന്നെത്തി നോക്കൂ..
ഊറിതെളിഞ്ഞ
വിശുദ്ധിയിൽ
എന്നും യൗവനം
സ്വപ്നം കാണുന്ന
മഴത്തുള്ളികളെ
തടവിലാക്കിയ
മനുഷ്യന്റെ മുഖം കാണാം.

അതിരുകളുടെ
വൃത്തങ്ങളിൽ
ആത്മാവിനെ
ചുംബിക്കുന്ന
ആകാശവിസ്മയം.

മൗനം
ആഴത്തിലൊളിപ്പിച്ച
കിണറുകളുടെ
ഒരോ പടവിലും
ജലരാശികൾ
ബാക്കി വെച്ച ജീവന്റെ
കൗതുകങ്ങളുണ്ടായിരുന്നു.

     --സന്തോഷ് മലയാറ്റിൽ--

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares