Friday, November 22, 2024
spot_imgspot_img
HomeKeralaകളമശ്ശേരി സ്ഫോടനം: വിദ്വേഷപ്രചാരണം നടത്തി; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് പൊലീസ്

കളമശ്ശേരി സ്ഫോടനം: വിദ്വേഷപ്രചാരണം നടത്തി; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷപ്രചാരണം നടത്തിയെന്ന പരാതിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി പൊലീസ് കേസെടുത്തു. സൈബർ സെൽ എസ്ഐയുടെ പരാതിയിലാണ് കേസെടുത്തത്. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റിട്ടത്.

എറണാകുളം സെൻട്രൽ പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഐപിസി 153 ( വിദ്വേഷം പ്രചരിപ്പിക്കുക), ഐപിസി 153 എ ( രണ്ടു വിഭാഗങ്ങൾ തമ്മിൽ ശത്രുത വർധിക്കുന്ന തരത്തിൽ പ്രവർത്തിക്കുക) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

സ്‌ഫോടനത്തിന് പിന്നാലെ ഇട്ട ഫെയ്‌സ്ബുക്ക് കുറിപ്പിൽ ഹമാസിനെ അടക്കം ബന്ധപ്പെടുത്തിയിരുന്നു. കേരളത്തിലെ ഇടതുമുന്നണിയും കോൺഗ്രസും നടത്തുന്ന വർഗീയ പ്രീണനം കൊണ്ടാണ് ജനങ്ങൾക്ക് ഇത്തരത്തിൽ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares