Thursday, November 21, 2024
spot_imgspot_img
HomeKeralaകൊടകര കുഴൽപ്പണക്കേസ്: കെ സുരേന്ദ്രൻ ഒരു കോടിരൂപ കൈയിട്ടുവാരി; വെളിപ്പെടുത്തലുമായി തിരൂർ സതീശ്‌

കൊടകര കുഴൽപ്പണക്കേസ്: കെ സുരേന്ദ്രൻ ഒരു കോടിരൂപ കൈയിട്ടുവാരി; വെളിപ്പെടുത്തലുമായി തിരൂർ സതീശ്‌

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ബിജെപി കേരളത്തിലെത്തിച്ച കുഴൽപ്പണത്തിൽ ഒരുകോടിരൂപ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ തട്ടിയെടുത്തുവെന്ന്‌ മുൻ ഓഫീസ്‌ സെക്രട്ടറി തിരൂർ സതീശ്‌.

‘‘പണം കൊണ്ടുവരുമ്പോൾ കോഴിക്കോടുവച്ച്‌ ഒരു കോടിരൂപ കെ സുരേന്ദ്രൻ കൈയിട്ടെടുത്തെന്ന്‌ കുഴൽപ്പണം കടത്തിയ ധർമരാജൻ പറഞ്ഞിട്ടുണ്ട്‌ . 35 ലക്ഷം രൂപ തിരുവനന്തപുരത്ത്‌ വി വി രാജേഷിന്‌ കൈമാറാൻ പറഞ്ഞു’’– തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ സതീശ്‌ പറഞ്ഞു.

2021 എപ്രിൽ രണ്ടിന്‌ ആറു ചാക്കിലായി ആർഎസ്‌എസ്‌ നേതാവ്‌ ധർമരാജൻ ഒമ്പത്‌ കോടി രൂപയാണ്‌ തൃശൂർ ജില്ല കമ്മറ്റി ഓഫീസിൽ എത്തിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. എത്ര പണം, മണ്ഡലങ്ങളിൽ എവിടെയൊക്കെ വിതരണം ചെയ്തു, ആരൊക്കെ കൊണ്ടുപോയി എന്ന്‌ കൃത്യമായി അറിയാം. ഇതുപയോഗിച്ച്‌ വാഹനങ്ങളും ഭൂമിയും വാങ്ങിക്കൂട്ടിയവരെയും അറിയാം. ഓഫീസ്‌ സെക്രട്ടറിയെന്ന നിലയിൽ സംസ്ഥാന ഓഫീസുമായും നേതാക്കളുമായും ജില്ലാകമ്മിറ്റിയുമായും ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അറിയാം.

ഇക്കാര്യങ്ങൾ അന്വേഷകസംഘത്തോട്‌ വെളിപ്പെടുത്തും. കൊടകര കവർച്ച നടന്നപ്പോൾ ധർമരാജൻ ആദ്യംവിളിച്ചത്‌ കെ സുരേന്ദ്രനെയും മകനെയുമാണ്‌. പാർടി സംസ്ഥാന അധ്യക്ഷനെ എന്തിനാണ്‌ കുഴൽപ്പണക്കടത്തുകാർ ബന്ധപ്പെടുന്നത്‌. കെ സുരേന്ദ്രനെക്കുറിച്ച് എല്ലാവർക്കും അറിയാം. മരം മുറിച്ചുവിറ്റ കേസിലാണ്‌ വയനാട് എസ്റ്റേറ്റിൽനിന്ന് സുരേന്ദ്രനെ പുറത്താക്കിയത്‌. കുഴൽപ്പണക്കടത്ത്‌ പുറത്തുവിട്ടശേഷം സുരേന്ദ്രനും ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാറും വ്യക്തിഹത്യ നടത്തുകയാണ്‌. കൂടുതൽ കാര്യങ്ങൾ ഇനിയും പറയും. അതിന്‌ തടയിടാൻ അവർക്ക്‌ കുറച്ചുകൂടി നുണക്കഥകൾ കരുതിവയ്‌ക്കേണ്ടി വരും മെന്നും തന്നെ ആരും വിലക്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares