കൊൽക്കത്ത: ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഏക പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. കൊൽക്കത്ത സീൽദായിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി അനിർബൻ ദാസാണ് വിധി പ്രസ്താവിച്ചത്. വെള്ളിയാഴ്ച കേസിൽ സഞ്ജയ് റോയി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി പറയാൻ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
കുറ്റം ചെയ്തിട്ടില്ലെന്നും കേസിൽ തന്നെ പ്രതിയാക്കിയതാണെന്നുമായിരുന്നു സഞ്ജയ് റേയിയുടെ വാദം. മാനസാന്തരത്തിന് സമയം നൽകമണെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രതിക്ക് പരമാവധി ശിക്ഷനൽകണ സിബിഐ വാദം കോടതി തള്ളി. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും പ്രതി മരണം വരെ ജയിലിൽ തുടരണമെന്നും കോടതി വിധിച്ചു