Friday, November 22, 2024
spot_imgspot_img
HomeKeralaഎസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം; കൊല്ലത്ത് എഐവൈഎഫ്-എഐഎസ്എഫ് പ്രതിഷേധ കൂട്ടായ്മ

എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം; കൊല്ലത്ത് എഐവൈഎഫ്-എഐഎസ്എഫ് പ്രതിഷേധ കൂട്ടായ്മ

കൊല്ലം: കലാലയങ്ങളിൽ എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് എഐഎസ്എഫ്-എഐവൈഎഫ് സംയുക്തമായി വിദ്യാർത്ഥി യുവജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. രാവിലെ കന്റോൺമെന്റ് മൈതാനിയിൽ നിന്നും ആരംഭിച്ച പ്രകടനം ചിന്നക്കടയിൽ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം ചെയ്തു.

എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ടി നിധീഷ് അധ്യക്ഷത വഹിച്ച യോ​ഗത്തിൽ എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ്, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വിനീത വിൻസന്റ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി എ അധിൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് വിനോദ് കുമാർ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നോബൽ ബാബു ,ഇ കെ സുധീർ ,വി വിനിൽ, ജി എസ് ശ്രീരശ്മി, എഐഎസ്എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് അനന്തു എസ് പോച്ചയിൽ തുടങ്ങി സിപിഐയുടെയും എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും ജില്ലാ സംസ്ഥാന നേതാക്കളും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എൻ കോളേജിൽ വിജയിച്ച എഐഎസ്എഫ് പ്രതിനിധികൾക്ക് നേരെ എസ്എഫ്ഐ ​ഗുണ്ടകൾ അതിക്രൂരമർദ്ദനമാണ് അഴിച്ചുവിട്ടത്. ക്യാമ്പസുകളിൽ ഏക സംഘടനാ വാദം ഉയർത്തി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ നടത്തുന്ന അക്രമ രാഷ്ട്രീയം അവസാനിപ്പിക്കേണ്ടത് സമൂഹത്തിന്റെ ആകെ ആവശ്യമാണ്.

സർഗ്ഗാത്മകതയുടെ കേന്ദ്രങ്ങളാകേണ്ട ക്യാമ്പസുകളെ ഇത്തരം അധമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയായ രീതിയല്ല. ഇതിനെതിരെ പ്രതികരിക്കുന്നവരെ മറ്റെന്തെങ്കിലും നിറം ചാർത്തി കായികമായി നേരിടുന്നത് ഇടതുപക്ഷ പുരോഗമന രീതിയ്ക്ക് നേർവിപരീതമാണെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares