ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എഐവൈഎഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അവശ്യ വസ്തുക്കൾ സ്വരൂപിച്ച് അയച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ഇ.കുട്ടൻ ഫ്ലാഗ് ഓഫ് ചെയ്തു. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി . അസീസ് ബാവ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അനീഷ് എ കെ, സിപി സനൂപ്, ഫാസിൽ അമ്പലപ്പളി, ഹാരിസ് മാളിയേക്കൽ, ശിഹാബ് മുണ്ടക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.
എഐവൈഎഫ് കൽപ്പറ്റയിൽ വച്ച് സംസ്ഥാന ഭാരവാഹികളായ എൻ അരുൺ, ജിസ്മോൻ .ടി തുടങ്ങിയവർ ഏറ്റുവാങ്ങി. മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകർ ഇന്നും ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തന ദൗത്യത്തിൽ ഏർപ്പെടും.