കോഴിക്കോട്: ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യമുയർത്തി സേവ് ഇന്ത്യ മാർച്ചുമായി എഐവൈഎഫ്. സേവ് ഇന്ത്യ മാർച്ച് മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാനും മാർച്ച് കൂടുതൽ ആവേശകരമാക്കാനും സംഘാടക സമിതി രൂപീകരിക്കാൻ ഒരുങ്ങി എഐവൈഎഫ് കോഴിക്കോട് ജില്ലാ കമ്മറ്റി.
ഏപ്രിൽ 17 ന് കോഴിക്കോട് ജോയിന്റ് കൗൺസിൽ ഹാളിൽ ചേരുന്ന യോഗം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നിർവഹിക്കും. സേവ് ഇന്ത്യ മാർച്ചിന്റെ നടത്തിപ്പിനായി ചേരുന്ന സംഘാടക സമിതി യോഗത്തിൽ ജില്ലയിലെ എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും സിപിഐയുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.