പട്ടാമ്പി: പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ പി സുരേഷ് രാജിനെ തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് സുരേഷ് രാജ് പാലക്കാട് ജില്ലാ സെക്രട്ടറിയാവുന്നത്.
എഐഎസ്എഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവുമായി ചുമതല വഹിച്ചിട്ടുള്ള വ്യക്തിയാണ് സുരേഷ് രാജ്. എഐവൈഎഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവുമായിരുന്നു. ശ്രീകൃഷണപുരം സിപിഐ മണ്ഡലം സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്.