Thursday, November 21, 2024
spot_imgspot_img
HomeKeralaകെഎസ്ആർടിസി പെൻഷൻകാരുടെയും ജീവനക്കാരുടെയും അവകാശങ്ങൾ ഹനിക്കപ്പെടുന്ന സാഹചര്യം എൽഡിഎഫ് സർക്കാരിന് അപമാനകരം: എൻ. അരുൺ

കെഎസ്ആർടിസി പെൻഷൻകാരുടെയും ജീവനക്കാരുടെയും അവകാശങ്ങൾ ഹനിക്കപ്പെടുന്ന സാഹചര്യം എൽഡിഎഫ് സർക്കാരിന് അപമാനകരം: എൻ. അരുൺ

കെഎസ്ആർടിസി പെൻഷൻകാരുടെയും ജീവനക്കാരുടെയും അവകാശങ്ങൾ ഹനിക്കപ്പെടുന്ന സാഹചര്യം എൽഡിഎഫ് സർക്കാരിന് അപമാനകരമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നായ കെഎസ്ആർടിസിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ആർടിസി പെൻഷനേഴ്സ് യൂണിയൻ മൂവാറ്റുപുഴ മേഖല കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെഎസ്ആർടിസിയിൽ നിന്ന് ലഭിക്കുന്ന പെൻഷനെ മാത്രം ആശ്രയിച്ചു ജീവിച്ചു പോകുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. പെൻഷൻ മുടങ്ങുമ്പോൾ അവരെല്ലാം കടുത്ത ദുരിതത്തിലേക്ക് വീണു പോകുമെന്ന് ബന്ധപ്പെട്ട അധികൃതർ മനസിലാക്കണം.

കെഎസ്ആർടിസിയോട് മാത്രം അവഗണന കാണിക്കുന്നത് ഇടതു സർക്കാരിന് ഭൂഷണമല്ല. തൊഴിലാളികൾക്ക് കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പറ്റുന്ന സാഹചര്യത്തിലേക്ക് കെഎസ്ആർടിസിയെ വളർത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്. പ്രതിസന്ധിയിൽ അകപ്പെട്ട തൊഴിലാളികളെ കണ്ടില്ലെന്നു നടിക്കൽ അല്ല വേണ്ടതെന്നു അദ്ദേഹം കൂട്ടി ചേർത്തു.

കെഎസ്ആർടി സാമ്പത്തിക പ്രതിസന്ധിയിലായെങ്കിൽ അതിന് ഉത്തരവാദിത്വം തൊഴിലാളികൾക്കല്ല. കെഎസ്ആർടിസി ലാഭേച്ഛ ഇല്ലാതെ സേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ്.


അതുകൊണ്ടാണ് സ്വകാര്യ ബസ് സർവ്വീസുകളിൽ നിന്നും വ്യത്യസ്ഥമായി യാത്രക്കാർ കുറവുള്ള റൂട്ടുകളിലും വളരെ കുറച്ച് യാത്രക്കാരുമായി അർത്ഥരാത്രികളിലും സർവ്വീസ് നടത്തുന്നത്. അവശ ജനവിഭാഗങ്ങൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുന്നതും കെഎസ്ആർടിസി യിലാണ് . ഇത്തരത്തിൽ സേവനം നടത്തുന്ന സ്ഥാപനത്തെ ലാഭനഷ്ടക്കണക്കിൽ കാണുന്നത് മര്യാദയല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares