കെഎസ്യു പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് സസ്പെൻഷൻ. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയതിനാണ് ഇവർക്കെതിരെ നടപടിയെടുത്തത് എന്നാണ് റിപ്പോർട്ട്. മാർ ഇവാനിയോസ് കോളേജിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റ് ആഞ്ചലോ, എറണാകുളം ജില്ലാ സെക്രട്ടറി എയ്ൻജലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അൽ ആമീൻ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ ആര്യനാട് തുടങ്ങിയവർക്കെതിരെയാണ് നടപടി. ക്യാമ്പിലുണ്ടായ തർക്കങ്ങൾ അന്വേഷിക്കുന്നതിന് കെഎസ്യു സംസ്ഥാന കമ്മിറ്റി അന്വേഷണ കമ്മീഷനെ ഉടൻ പ്രഖ്യാപിക്കും.