എഐവൈഎഫ് സംസ്ഥാന ശിൽപശാലയ്ക്കായി കുമളി ഒരുങ്ങി. ജൂൺ 29,30 തിയതികളിലായി നടക്കുന്ന ശിൽപശാല എഐവൈഎഫ് ദേശീയ പ്രസിഡന്റ് സുഖ്ജിന്തർ മഹേശ്വരി ഉദ്ഘാടനം നിർവഹിക്കും. എഐവൈഎഫ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്ന് സംഘടനയെ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ ആദ്യത്തെ യുവജനപ്രസ്ഥാനമായ എഐവൈഎഫ് കുമളിയുടെ മണ്ണിൽ ശിൽപശാലയുമായെത്തുന്നത്.
രണ്ട് ദിവസം നടക്കുന്ന ശിൽപശാലയിൽ പി സന്തോഷ്കുമാർ എംപി, പി പി സുനീർ എംപി, റവന്യു മന്ത്രി കെ രാജൻ, കൃഷി മന്ത്രി പി പ്രസാദ്, കെ സലിംകുമാർ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, പ്രസിഡന്റ് എൻ അരുൺ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.