Friday, November 22, 2024
spot_imgspot_img
HomeKeralaവയൽ നികത്തൽ: വില്ലേജ് ഓഫീസറെ എഐവൈഎഫ് ഉപരോധിച്ചു

വയൽ നികത്തൽ: വില്ലേജ് ഓഫീസറെ എഐവൈഎഫ് ഉപരോധിച്ചു

മുക്കം: അനധികൃതമായി മണ്ണെടുക്കുന്നതിന് അനുമതി നൽകിയതിന്കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ വില്ലേജ് ഓഫീസറെ എഐവൈഎഫ് പ്രവർത്തകർ ഉപരോധിച്ചു. വില്ലേജ് ഓഫീസർ നജ്മുൽ ഹുദയെയാണ് ഇന്നലെ വൈകുന്നേരം രണ്ട് മുതൽ നാല് വരെ മലാംകുന്ന് ​ഗ്രൗണ്ടിൽ അനധികൃതമായി മണ്ണിടുന്നത് തടയുന്നില്ലെന്ന് ആരോപിച്ചാണ് ഉപരോധിച്ചത്.

വില്ലേജ് പരിധിയിലെ വയലുകൾ മണ്ണിട്ട് നികത്തിയവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പാറത്തോട് റോഡിനോട് ചേർന്ന് മന്ദിരംപടി ഭാ​ഗത്ത് അനധികൃത മണ്ണെടുപ്പ് നടക്കുന്നതായി കാണിച്ച് കഴിഞ്ഞ മാസം ഏഴിന് എഐവൈഎഫ് തഹസിൽദാർ ഉൾപ്പെടെ റവന്യൂ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ മണ്ണെടുത്തതിന്റെ അളവ് വില്ലേജ് ഓഫീസർ കുറച്ചു കാണിക്കുകയും ഇതുവഴി ബന്ധപ്പെട്ടവർക്ക് യഥേഷ്ടം മണ്ണെടുപ്പു നടത്താൻ അനുമതി ലഭിക്കുന്ന സാഹചര്യമുണ്ടായതായും സമരക്കാർ ആരോപിച്ചു.

ഇവിടെ നിന്നുള്ള മണ്ണുപയോ​ഗിച്ച് തേക്കുംകുറ്റി, വാക്കവയൽ, പന്നിമുക്ക്, കുളമുണ്ടായി, മാവാംകുന്ന് പഞ്ചായത്ത് ​ഗ്രൗണ്ടിന് സമീപവും തണ്ണീർതടങ്ങൾ മണ്ണിട്ടു നികത്തിയതായി വിവരം നൽകിയിട്ടും വില്ലേജ് അധികൃതർ എത്താത്തതിനെ തുടർന്ന് സ്ഥലത്ത് കൊടിനാട്ടി വില്ലേജ് ഓഫീസിലെത്തി വില്ലേജ് ഓഫീസറെ എഐവൈഎഫ് ഉപരോധിക്കുകയായിരുന്നു. നടപടി സ്വീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തിരുവമ്പാടി മണ്ഡലം സെക്രട്ടറി ഇ കെ വിബീഷേ, പി കെ രതീഷ്, എ പി ഷാനു, ഇ സി സനീഷേ, രാജ് കുമാർ എന്നിവർ ഉപരോധത്തിനു നേതൃത്വം നൽകി

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares