കുമളി: മനസ്സിൽ നിന്നും ജീവിതത്തിൽ നിന്നും ജാതിയെ തുടച്ചു നീക്കാൻ യുവജനങ്ങൾ തയ്യാറാകണമെന്ന് കുരീപ്പുഴ ശ്രീകുമാർ വ്യക്തമാക്കി. സാമൂഹ്യ നീതിക്കായി നടത്തിയ ഐതിഹാസികമായ സമര പോരാട്ടങ്ങളും സാമൂഹ്യ നവോത്ഥാന നായകരുടെ ത്യാഗ്വോജ്വല പ്രവർത്തനങ്ങളും ആധുനിക യുവത വിസ്മരിക്കരുതെന്നും കുരീപ്പുഴ ശ്രീകുമാർ പ്രസ്ഥാവിച്ചു.
എഐവൈഎഫ് സംസ്ഥാന ശില്പശാലയിൽ കല,സാഹിത്യ സംസ്കാരം,യുവത്വം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ വക്രീകരിച്ചും പ്രബുദ്ധ കേരളം ഇന്നലെകളിൽ കയ്യൊഴിഞ്ഞ സാമൂഹ്യ ദുരാചാരങ്ങളെയും പാരമ്പര്യങ്ങളെയും പുതിയ രൂപത്തിൽ സ്വീകരിക്കാനുള്ള ശ്രമത്തിന്നെതിരെ ജനാധിപത്യ കേരളം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.