Thursday, November 21, 2024
spot_imgspot_img
HomeTop Storiesകുവൈറ്റ് തീപിടിത്തം: മരിച്ച മലയാളികളുടെ എണ്ണം 14 ആയി, ആരോ​ഗ്യ മന്ത്രി വീണാജോർജ് കുവൈറ്റിലേക്ക്

കുവൈറ്റ് തീപിടിത്തം: മരിച്ച മലയാളികളുടെ എണ്ണം 14 ആയി, ആരോ​ഗ്യ മന്ത്രി വീണാജോർജ് കുവൈറ്റിലേക്ക്

കുവൈറ്റിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 15 മലയാളികളടക്കം 49 പേർ മരിച്ചു. ആകെ 20 ഇന്ത്യക്കാർ മരിച്ചെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. 42 ഇന്ത്യക്കാർ മരിച്ചെന്നും റിപ്പോർട്ടുണ്ട്. 50 പേർക്ക് ഗുരുതര പരിക്ക്‌. മരണസംഖ്യ ഉയർന്നേക്കും. മരിച്ചവർ ഏറെയും ഇന്ത്യക്കാരാണ്. ഗൾഫ് രാജ്യങ്ങളിൽ സമീപകാലത്തെ ഏറ്റവും വലിയ തീപിടുത്തമാണിത്. ആരോ​ഗ്യ മന്ത്രി വീണാജോർജ് അടിയന്തിരമായി കുവൈറ്റിലേക്ക് പോകും. പ്രത്യേക മന്ത്രി സഭയോ​ഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

14 മലയാളികളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി,കാസർകോട് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി​ സ്റ്റീഫിൻ എബ്രഹാം സാബു ( 29),പന്തളം മുടിയൂർക്കോണം സ്വദേശി​ ആകാശ് എസ് നായർ, ​കൊല്ലം സ്വദേശി ഷമീർ,പത്തനംതിട്ട വാഴമുട്ടം സ്വദേശി പി വി (54) മുരളീധരൻ,കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48)​ , പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി​ ചെന്നിശ്ശേരിയിൽ സജു വർഗീസ്(56),തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ,കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, തിരൂർ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കൽ നൂഹ് (40),മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി (എം.പി. ബാഹുലേയൻ (36) , ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരാണ് മരിച്ചത്.

മലയാളിയായ കെ ജി അബ്രഹാമിന്റെ ഉടമസ്ഥതയിൽ, മംഗഫ് ബ്ലോക്ക് നാലിൽ പ്രവർത്തിക്കുന്ന എൻബിടിസി കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന ആറുനില കെട്ടിടത്തിലാണ്‌ ദുരന്തം. ബുധൻ പുലർച്ചെ നാലോടെ തീ ആളിപ്പടർന്നു.കെട്ടിടത്തിൽ അപ്പോൾ 196 പേർ ഉണ്ടായിരുന്നു. 4.30ഓടെ അഗ്നിരക്ഷാസേനയെത്തി ആളുകളെ ഒഴിപ്പിച്ചു. ഉച്ചയോടെയാണ്‌ തീ നിയന്ത്രണവിധേയമായത്‌. തീ ആളിപ്പടർന്നപ്പോൾ രക്ഷപ്പെടാനായി കെട്ടിടത്തിന്റെ മുകൾനിലയിൽനിന്ന് ചാടിയ ഒരാൾ മരിച്ചു. ജനാലവഴി ചാടിയ പലർക്കും ഗുരുതര പരിക്കേറ്റു. ഫ്ലാറ്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന് അകത്തുനിന്നാണ് 45 മൃതദേഹം കിട്ടിയത്. പുക ശ്വസിച്ചാണ് മിക്കവരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു. നാലുപേർ ആശുപത്രിയിൽവച്ചാണ്‌ മരിച്ചത്‌. എല്ലാവരും 20–- 50 പ്രായക്കാർ. താമസക്കാരിൽ പാകിസ്ഥാൻ, നേപ്പാൾ, ഈജിപ്ത്, ഫിലിപ്പീൻസ് എന്നിവടങ്ങളിൽ നിന്നുള്ളവരുമുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ അഞ്ച് അഗ്‌നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു.

ദുരന്തത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതലയോഗം ചേർന്നു. കമ്പനി ഉടമയുടെ അത്യാഗ്രഹമാണ് അപകടമുണ്ടാക്കിയതെന്ന്‌ അപകടസ്ഥലം സന്ദർശിച്ച കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അസ്സബാഹ് പറഞ്ഞു. കെട്ടിട ഉടമയെയും പരിപാലനച്ചുമതലുള്ളയാളെയും കമ്പനി ഉടമയെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ നിരവധി പ്രധാന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

പരിക്കേറ്റവരിൽ 30 പേരെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർവാനിയ, അമിരി, മുബാറക്, ജാബർ ആശുപത്രികളിലും പരിക്കേറ്റവരുണ്ട്.
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കൃതി വർധൻ സിങ് കുവൈത്തിലെത്തി. ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക അൽ അദാൻ ആശുപത്രിയിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികളെ സന്ദർശിച്ചു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares