Friday, November 22, 2024
spot_imgspot_img
HomeKeralaകണ്ണൂർ നഗരത്തിലെ ക്രമസമാധാന പാലനം കാര്യക്ഷമമാക്കണം: എഐവൈഎഫ്

കണ്ണൂർ നഗരത്തിലെ ക്രമസമാധാന പാലനം കാര്യക്ഷമമാക്കണം: എഐവൈഎഫ്

കണ്ണൂർ: കണ്ണൂർ നഗരത്തിലെ ക്രമസമാധാന പാലനം കാര്യക്ഷമമാക്കണമെന്ന് എഐവൈഎഫ്. കണ്ണൂർ നഗര മധ്യത്തിൽ പോലീസ് അധികാര സിരാ കേന്ദ്രത്തിന്റെ തൊട്ടു മുന്നിലായി ഒരു കൊലപാതകവും ബസ്സ്റ്റാൻഡ് പരിസരത്ത് ദൂരൂഹ സാഹചര്യത്തിൽ മറ്റൊരു മരണവും നടന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി എഐവൈഎഫ് രം​ഗത്ത് വന്നത്.

എഐടിയുസി പ്രവർത്തകനും ലോറി തൊഴിലാളിയുമായ ജിന്റോയെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനു സമീപത്തു വെച്ചാണ് വെട്ടി കൊലപ്പെടുത്തിയത്. ഈ സംഭവത്തിനും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മരണപ്പെട്ട മാധ്യമ പ്രവർത്തകൻ ഷാജി ദമോദരനെ പരിക്കേറ്റ നിലയിൽ കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത്. വാഹനാപകടത്തിൽ പരിക്കേറ്റ് ബസ്സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിച്ചതാണെന്നായിരുന്നു ആദ്യം പോലീസ് നിഗമനം. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നത്തോടെയാണ് ഇതും കൊലപാതകമാണെന്ന സംശയം ഉണ്ടാകുന്നത്.

ഇത്തരത്തിൽ തുടർച്ചയായി കണ്ണൂർ നഗരത്തിൽ ലഹരി-ഗുണ്ടാ-ക്രിമിനൽ മാഫിയകളുടെ അക്രമണങ്ങൾ ഉണ്ടാകുമ്പോഴും പോലീസ് നിഷ്ക്രിയത്വവും രാത്രികാല പെട്രോളിംഗിലെ അലഭാവവും ഇത്തരം പ്രവർത്തികൾക്ക്‌ ധൈര്യം ലഭിക്കുന്നതെന്ന് എഐവൈഎഫ് പറഞ്ഞു. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ തെരുവ് വിളക്കുകൾ കത്താത്തതും ലഹരി മാഫിയ ഗുണ്ടകൾക്ക് ഉത്തേജനം പകരുന്നു. മഴക്കാലം ആരംഭിച്ചത്തോടെ വൻതോതിൽ ലഹരി മാഫിയാക്രിമിനൽ സംഘങ്ങൾ നഗരത്തിലും ഗ്രാമത്തിലും അഭയം പ്രാപിക്കാൻ സാധ്യതയുണ്ടെന്നും എഐവൈഎഫ് ചൂണ്ടിക്കാട്ടി. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കോർപ്പറേഷൻ-പോലീസ് അധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares