തൃശ്ശൂർ ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി അഡ്വ: വി എസ് സുനിൽകുമാർ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി. മുറ്റിച്ചൂർ എൽ.പി സ്കൂളിലായിരുന്നു സുനിൽകുമാറും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്.
മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എ അരുണ്‍ കുമാറും വോട്ട് രേഖപ്പെടുത്തി.അതേ സമയം, ലോക്‌സഭ തിരഞ്ഞെടുപ്പ് 2024ന്‍റെ വോട്ടിംഗ് സംസ്ഥാനത്ത് 12 ശതമാനം പിന്നിട്ടു. മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടം. സംസ്ഥാനത്ത് പോളിംഗ് ഇതുവരെ സമാധാനപരം.
9 മണി വരെയുള്ള പോളിംഗ് മണ്ഡലം തിരിച്ച്
തിരുവനന്തപുരം-8.54
ആറ്റിങ്ങൽ-9.52
കൊല്ലം-8.48
പത്തനംതിട്ട-8.84
മാവേലിക്കര-8.88
ആലപ്പുഴ-9.02
കോട്ടയം-9.37
ഇടുക്കി-8.93
എറണാകുളം-8.99
ചാലക്കുടി-8.93
തൃശൂർ-8.43
പാലക്കാട്-8.59
ആലത്തൂർ-8.45
പൊന്നാനി-7.24
മലപ്പുറം-7.86
കോഴിക്കോട് -7.94
വയനാട്-8.78
വടകര-7.47
കണ്ണൂർ-8.44
കാസർഗോഡ്-8.02
വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30നാണ് പോളിങ് ബൂത്തുകളിൽ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്