ഒടുവിൽ സിപിഐ(എം) ന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ ഇടതുപക്ഷത്തിന്റെ പ്രചരണപ്രവർത്തനങ്ങൾക്ക് ആവേശം വാനോളം ഉയർന്നു. മികച്ച സ്ഥാനാർത്ഥികളെയാണ് ഇടതുപക്ഷം ലോക്സഭ തെരഞ്ഞെടുപ്പിനായി രംഗത്തിറക്കിയിരിക്കുന്നത്.
എൽഡിഎഫ് ധാരണപ്രകാരം സംസ്ഥാനത്തെ 20 സീറ്റിൽ നാലിടത്ത് സിപിഐ മത്സരിക്കും. 15 ഇടത്താണ് സിപിഐ(എം) മത്സരിക്കുന്നത്. ഒരു സീറ്റിൽ കേരള കോൺഗ്രസ് മാണി വിഭാഗവും ജനവിധി തോടും. 20 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് ലോക്സഭാ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിട്ടും സീറ്റ് വിഭജനം പോലും യുഡിഎഫിൽ തീരുമാനമായിട്ടില്ല.
ലീഗ് ആവശ്യപ്പെട്ട മൂന്നാം സീറ്റിലും ചർച്ച പൂർത്തിയായിട്ടില്ല. നാല് മണ്ഡലങ്ങളിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി എൽഡിഎഫ്.
ഇവർ എൽഡിഎഫ് സ്ഥാനാർത്ഥികൾ
കാസർകോട് – എം വി ബാലകൃഷ്ണൻ – സിപിഐ (എം)
കണ്ണൂർ – എം വി ജയരാജൻ – സിപിഐ (എം)
വടകര – കെ കെ ശെെലജ – സിപിഐ (എം)
വയനാട് – ആനി രാജ – സിപിഐ
കോഴിക്കോട് – എളമരം കരീം – സിപിഐ (എം)
മലപ്പുറം – വി വസീഫ് – സിപിഐ (എം)
പൊന്നാനി – കെ എസ് ഹംസ – സിപിഐ (എം)
പാലക്കാട് – എ വിജയരാഘവൻ – സിപിഐ (എം)
ആലത്തൂർ – കെ രാധാകൃഷ്ണൻ – സിപിഐ (എം)
തൃശൂർ – വി എസ് സുനിൽകുമാർ – സിപിഐ
ചാലക്കുടി – സി രവീന്ദ്രനാഥ് – സിപിഐ (എം)
എറണാകുളം – കെ ജെ ഷെെൻ – സിപിഐ (എം)
ഇടുക്കി – ജോയ്സ് ജോർജ് – സിപിഐ (എം)
കോട്ടയം – തോമസ് ചാഴിക്കാടൻ – കേരള കോൺഗ്രസ് (എം)
ആലപ്പുഴ – എ എം ആരിഫ് – സിപിഐ (എം)
മാവേലിക്കര – സി എ അരുൺകുമാർ – സിപിഐ
പത്തനംതിട്ട – ഡോ. ടി എം തോമസ് ഐസക് – സിപിഐ (എം)
കൊല്ലം – എം മുകേഷ് – സിപിഐ (എം)
ആറ്റിങ്ങൽ – വി ജോയി- സിപിഐ (എം)
തിരുവനന്തപുരം – പന്ന്യൻ രവീന്ദ്രൻ സിപിഐ