വയനാട് ഉരുള്‍പൊട്ടലിന്റെ ആഘാതത്തിൽ ഉള്ളുപിടഞ്ഞു നിൽക്കുന്ന വയനാടിനു കൂടുതൽ കരുത്ത് പകർന്ന് ഇടത് യുവജന സഘടനകളും. ദുരന്ത ഭൂമിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ ആദ്യ ദിവസം തൊട്ട് യുവജന സഘടനകളെല്ലാം രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി കൈമയ് മറന്ന് പ്രവർത്തിക്കുകയാണ്. ദുരന്ത ഭൂമിൽ എല്ലാ നഷ്ടപ്പെട്ടെത്തിയ കുറയേറെ മനുഷ്യർക്ക് കേരളത്തിലെല്ലാ ഇടത്തിൽ നിന്നും അവശ്യ വസ്തുകൾ എത്തിക്കാൻ സഘടനകൾക്കാവുന്നുണ്ട്. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീടുവെച്ച് നൽകുമെന്ന് ഇടതുയുവജന സംഘടനകളായ എഐവൈഎഫും ഡിവൈഎഫ്ഐയും വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും പുനരധിവാസപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനും ഡിവൈഎഫ്ഐ സെക്രട്ടറി വികെ സനോജും വ്യക്തമാക്കിയിരുന്നു. 10 വീടാണ് എഐവൈഎഫ് പണിതുനൽകാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 25 വീട് ഡിവൈഎഫ്ഐയും നൽകും.
അതേസമയം വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിന്റെ ധനസഹായം നൽകാൻ സമയമായിട്ടില്ലെന്നാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കുന്നത്. കേരളം സഹായം ആവശ്യപ്പെടട്ടെ അപ്പോൾ അതിനെകുറിച്ച് ആലോചിക്കാമെന്നാണ് കേന്ദ്ര സഹമന്ത്രികൂടിയായ സുരേഷ് ഗോപിയുടെ വാദം. വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ദുരന്തത്തെക്കുറിച്ച് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞത്. എന്നാൽ ദുരന്തമുണ്ടായ പ്രദേശത്ത് ഒരിക്കൽ പോലും റെഡ് അലർട്ട് നൽകിയിരുന്നില്ല. ദുരന്തമുണ്ടായതിന് ശേഷമാണ് റെഡ് അലർട്ട് നൽകിയത്.
വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കരുതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണവുമായി സംഘപരിവാർ സംഘടന പ്രവർത്തകർ രംഗത്തെത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തിയ സംഘപരിവാരിന്റെ അടക്കം പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പങ്കുവച്ചതിനും സംഘപരിവാർ പ്രവര്‍ത്തകന്‍ ശ്രീജിത്ത് പന്തളം ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുതെന്നും അതില്‍ വ്യാപക അഴിമതി നടക്കുന്നുണ്ടെന്നും ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്‌ക്കെതിരെ പ്രചാരണം നടത്തിയതിനാണ് എഫ് ഐ ആര്‍.194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.