പൈറേറ്റ്സ് ഓഫ് ദ കരീബിയൻ 4 , ചാർലീസ് എയ്ഞ്ചൽസ് 2, ബ്ലൂ ക്രഷ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങ് കൈകാര്യം ചെയ്ത ടമായോ പെറി (49) സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സർഫിങ് പരിശീലകനും ലൈഫ്ഗാർഡുമായി ജോലിചെയ്യുകയായിരുന്ന നടൻ കടലിലേക്ക് സർഫിങിനു പോയപ്പോഴാണ് സ്രാവിന്റെ ആക്രമണത്തിനു വിധേയനായത്.
ഹവായ് സംസ്ഥാനത്തെ ഒവാഹുവിൽ ഗോട്ട് ദ്വീപിനു സമീപം കൈയും കാലും മുറിഞ്ഞ നിലയിൽ കണ്ടെത്തിയ നടനെ കരയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മികച്ച സർഫറും പരിശീലകനുമായ് പ്രസിദ്ധിയാർജിച്ച ടമായോ പെറി ഹവായി സമുദ്ര സുരക്ഷാ വിഭാഗത്തിനുകീഴിൽ പ്രവർത്തിച്ചു വരികയായിരുന്നു.