കുരീപ്പുഴ ശ്രീകുമാർ
ഇന്ത്യൻ യുവത്വം ചില പ്രതിസന്ധികകളിലൂടെ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പ്രധാനമായും അവർ വിദ്യാഭ്യാസ രീതി കൊണ്ട് ആർജ്ജിക്കേണ്ട മതേതരത്വം, സമ ഭാവന,യുക്തി ചിന്ത, ശാസ്ത്ര ബോധം ഇത്യാദി കാര്യങ്ങൾ എല്ലാം തന്നെ തകിടം മറിക്കപ്പെടുകയാണ്. മനുഷ്യന് വേണ്ട സ്നേഹത്തിലധിഷ്ഠിതമായ അടിസ്ഥാന ഘടകങ്ങൾ രൂപപ്പെടുന്നത് യുവത്വത്തിലാണ്. എന്നാൽ അത്തരം ഘടകങ്ങൾ ലഭ്യമാക്കാത്ത രീതിയിൽ പഠന സംവിധാനങ്ങൾ മാറുന്നതായാണ് കാണുന്നത്. പ്രണയം നിരസിക്കപ്പെടുന്നു. പ്രണയ നിരാസം വളരെ പ്രധാനപ്പെട്ട ഒരു വസ്തുത തന്നെയാണ്.
പ്രണയം മതാധിഷ്ഠിതവും ജാത്യാധിഷ്ഠിതവു മായി മാറുന്ന അത്യന്തം വേദനാജനകമായ സാഹചര്യം നില നിൽക്കുന്നുണ്ട്.അതേ പോലെ തന്നെ യുവതികളെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെറു പ്രായത്തിൽ വിവാഹത്തിന് പ്രേരിപ്പിക്കുന്നതിനാൽ വിദ്യാഭ്യാസപരമായും സാമൂഹ്യ പരമായുമുള്ള വികാസം അപ്രാപ്യമാവുകയും കീഴടങ്ങൽ മനോഭാവം അവരിൽ ഉടലെടുക്കുകയും ചെയ്യുന്നു.
ഇത്തരം പ്രവണതകൾക്കെതിരായ വലിയ സമരങ്ങളും വൈജ്ഞാനിക വിനിമയങ്ങളും ‘യങ് ഇന്ത്യ’ യിൽ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.
യങ് ഇന്ത്യയുടെ പ്രവർത്തനങ്ങളും സന്ദേശങ്ങളും ആ രീതിയിൽ വിജയകരമായി മുന്നേറട്ടെ എന്നാശംസിക്കുന്നു!