Thursday, November 21, 2024
spot_imgspot_img
HomeKeralaഅദാനി കമ്പനികളിൽ നിക്ഷേപം നടത്തിയ മൗറീഷ്യസ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കി

അദാനി കമ്പനികളിൽ നിക്ഷേപം നടത്തിയ മൗറീഷ്യസ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കി

ദാനി കമ്പനികളിൽ നിക്ഷേപം നടത്തിയ മൗറീഷ്യസിലെ രണ്ട് ഫണ്ടിംഗ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ ഹിൻഡൻബർഗ് വെളിപ്പെടുത്തലിന് മുൻപ് തന്നെ റദ്ദാക്കപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ. ഫണ്ടിംഗ് കമ്പനികളുടെ ഓഹരി നിയന്ത്രണ മാതൃസ്ഥാപനം എമർജിങ് ഇന്ത്യ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡിന്റെ ബിസിനസ്, നിക്ഷേപക ലൈസൻസുകൾ 2022 മെയ് മാസത്തിൽതന്നെ റദ്ദാക്കപ്പെട്ടിരുന്നു. മൗറീഷ്യൻ ഫിനാൻഷ്യൽ റെഗുലേറ്റർ ഫിനാൻഷ്യൽ സർവീസസ് കമ്മീഷനാണ് (എഫ് എസ് സി) ലൈസൻസ് റദ്ദാക്കിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ഉൾപ്പെടെയുള്ള സുപ്രധാന വ്യവസ്ഥകള്‍ ഈ കമ്പനികള്‍ ലംഘിച്ചതായാണ് എഫ്എഫ്‌സി കണ്ടെത്തിയത്. ഇതുപ്രകാരം 2022 മെയ് 12 നാണ് ലൈസന്‍സ് അസാധുവാക്കി കൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിപ്പിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന് പുറമെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആക്ട്, സെക്യൂരിറ്റീസ് ആക്ട്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്‌സ്, തീവ്രവാദം ധനസഹായ നിരോധന നിയമം എന്നിവ പാലിക്കുന്നതിൽ കമ്പനികൾ വീഴ്ച വരുത്തി. ഉപഭോക്താക്കളുടെ ഇടപാടിന്റെ രേഖകള്‍ സൂക്ഷിക്കുന്നതിലും ഓഡിറ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലും വീഴ്ച വരുത്തി.

അദാനി ഗ്രൂപ്പിന് നേട്ടമുണ്ടാക്കികൊടുത്ത 12 വിദേശകമ്പനികള്‍ ഇപ്പോള്‍ അന്വേഷണം നേരിടുന്നുണ്ട്. അവയിൽ പലതും കടലാസ് കമ്പനികളാണ്. അത്തരത്തില്‍ അന്വേഷണം നേരിടുന്ന കമ്പനികളിൽ ഉൾപ്പെടുന്നവയാണോ ലൈസൻസ് റദ്ദാക്കപ്പെട്ട കമ്പനികളെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ സ്വതന്ത്ര വ്യക്തിഗത ഓഹരി ഉടമകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നാണ് നടപടിയെ കുറിച്ച് അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ലൈസന്‍സ് റദ്ദാക്കിയതോടുകൂടി കമ്പനി മൗറീഷ്യസില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares