തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ വാർഡുകൾ വിഭജിക്കാൻ മന്ത്രിസഭാ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർഡുകൾ വീതം കൂടും. ഇതിനായി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെ വാർഡുകൾ വർധിക്കും. വാർഡ് വിഭജനത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷണർ അധ്യക്ഷനായി കമ്മീഷനെ നിയോഗിക്കും. സംസ്ഥാനത്താകെ 1200 പുതിയ വാർഡുകൾ വരുമെന്നാണ് കണക്കാക്കുന്നത്.